സൗദിയില്‍ ഉഷ്ണതരംഗത്തിന് സാധ്യത
പുറം ജോലിക്കാര്‍ മുന്‍കരുതല്‍ സ്വീകരിക്കണം

ദമ്മാം: സൗദിയില്‍ വീണ്ടും ഉഷ്ണതരംഗത്തിന് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കിഴക്കന്‍ സൗദിയില്‍ താപനില 48 മുതല്‍ 50 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ട്. പുറം ജോലികളിലേര്‍പ്പെടുന്നവരും യാത്രക്കാരും മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ആരോഗ്യ വിഭാഗം നിര്‍ദേശം നല്‍കി.
അൽഹസ, ബുഖൈഖ്, അൽ-ഉദയ്ദ്, ഖഫ്ജി, നാരിയ, ഖുര്‍യത്തുല്‍ ഉല്യ എന്നിവയുൾപ്പെടുന്ന കിഴക്കൻ മേഖലയിലാണ് വേനല്‍ ചൂടിന് കാഠിന്യമേറുക. രാവിലെ 11മണിക്ക് ആരംഭിക്കുന്ന തരംഗം വൈകുന്നേരം 5 മണിവരെ നീണ്ടു നില്‍ക്കുമെന്നും മുന്നറിയിപ്പ് വ്യക്തമാക്കുന്നു. ശക്തമായ ചൂടിന് പുറമേ ഉഷ്ണ കാറ്റിനും പൊടിക്കാറ്റിനും സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ദമ്മാം, ദഹ്‌റാൻ നഗരങ്ങളിലും ജുബൈൽ, ഖോബാർ, ഖത്തീഫ്, റാസ് തനൂറ, അല്‍ഹസ, അൽ-ഉദൈദ്, അബ്ഖൈക്ക് ഭാഗങ്ങളിലും കാറ്റ് അനുഭവപ്പെടും. വെള്ളം ധാരാളമായി കുടിക്കുവാനും കുട്ടികളും പ്രായമായവരും ഉച്ച സമയങ്ങളില്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കുവാനും ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.
Adjust Story Font
16

