Quantcast

സൗദിയിൽ വരും ദിവസങ്ങളിൽ ചൂട് കടുക്കും

ഉഷ്ണക്കാറ്റിനും പൊടിക്കാറ്റിനും സാധ്യത

MediaOne Logo

Web Desk

  • Published:

    20 Jun 2024 5:22 PM GMT

It will be hot in Saudi Arabia in the coming days
X

ദമ്മാം: വേനൽ ചൂടിൽ ചുട്ടുപൊള്ളുന്ന സൗദി അറേബ്യയിൽ വരും ദിവസങ്ങളിൽ കൂടുതൽ ഉഷ്ണം കൂടുതൽ ശക്തമാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കിഴക്കൻ പ്രവിശ്യ, റിയാദ്, ഖസീം ഭാഗങ്ങളിൽ ഉഷ്ണക്കാറ്റിനും പൊടിക്കാറ്റിനും സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ് വ്യക്തമാക്കുന്നു.

കിഴക്കൻ പ്രവിശ്യ, റിയാദ്, ഖസീം, മക്ക, മദീന ഭാഗങ്ങളിൽ പകൽ താപനില ഇനിയും ഉയരും. ഒപ്പം ഉഷ്ണക്കാറ്റിനും പൊടിക്കാറ്റിനും സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ് വ്യക്തമാക്കുന്നു. വടക്ക് പടിഞ്ഞാറ് ദിശയിൽ കാറ്റ് 20 മുതൽ 40 കിലോമീറ്റർ വേഗതയിലും വടക്ക് മധ്യ ഭാഗത്തും വടക്ക് പടിഞ്ഞാറ് നിന്ന് തെക്ക് പടിഞ്ഞാറ് ദിശയിലും 10 മുതൽ 30 കിലോമീറ്റർ വേഗതയിലും ഉഷ്ണക്കാറ്റ് അനുഭവപ്പെടും. എന്നാൽ ജസാൻ, അസീർ, അൽബഹ, മക്ക, മദീന ഭാഗങ്ങളിൾ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതായും കാലാവസ്ഥ അറിയിപ്പ് പറയുന്നുണ്ട്. ചൂട് ശക്തമായതോടെ രാജ്യത്ത് പകൽ സമയങ്ങളിൽ പുറം ജോലികളിൽ ഏർപ്പെടുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് പന്ത്രണ്ട് മുതൽ മൂന്ന് മണിവരെയാണ് നിരോധനമുള്ളത്.

TAGS :

Next Story