Quantcast

തോരാതെ മഴ; റിയാദുൾപ്പെടെയുള്ള വിവിധ മേഖലകളിൽ മഴയുണ്ടാകും

താഴ്ന്നപ്രദേശങ്ങളിലുള്ളവർക്ക് ജാ​ഗ്രതാനിർദേശം

MediaOne Logo

Web Desk

  • Published:

    27 March 2026 10:38 AM IST

Heavy rain is likely in various areas including Riyadh
X

റിയാദ്: സൗദിയിലെ വിവിധ ഭാഗങ്ങളിൽ ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മലവെള്ളപ്പാച്ചിലിനും സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അസീർ, ജിസാൻ, നജ്‌റാൻ എന്നീ മേഖലകളിലും റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവയുടെ തെക്കൻ ഭാഗങ്ങളിലും ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ട്. ചിലയിടങ്ങളിൽ ആലിപ്പഴ വർഷവും ഉണ്ടായേക്കാം.

അൽ-ജൗഫ്, വടക്കൻ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ശക്തമായ ഉപരിതല കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇത് പൊടിപടലങ്ങൾ ഉയരുന്നതിനും കാഴ്ചപരിധി ഗണ്യമായി കുറയുന്നതിനും കാരണമാകും. താഴ്ന്ന പ്രദേശങ്ങളിലും വാദികളിലും താമസിക്കുന്നവർ വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

TAGS :

Next Story