ജിസാനിലും അസീറിലും കനത്ത മഴ തുടരും
അൽബഹ, മക്ക മേഖലകളിൽ മിതമായ മഴയാകും

റിയാദ്: സൗദി അറേബ്യയിലെ ജിസാൻ, അസീർ മേഖലകളിൽ ഇടിമിന്നലോടുകൂടിയ കനത്ത മഴ, ആലിപ്പഴവർഷം, പൊടിക്കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. അൽബഹ, മക്ക മേഖലകളിൽ മിതമായ മഴയായിരിക്കും. ഈ പ്രദേശങ്ങളിലും കിഴക്കൻ പ്രവിശ്യയുടെ തെക്കൻ ഭാഗങ്ങളിലും മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
ചെങ്കടലിൽ 45 കിലോമീറ്റർ വരെ വേഗതയിലും അഖബ ഉൾക്കടലിൽ 50 കിലോമീറ്റർ വേഗതയിലും കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Next Story
Adjust Story Font
16

