Quantcast

സൗദിയിൽ ഹോം ഡെലിവറി പെർമിറ്റ് നിയമം അടുത്ത മാസം മുതൽ പ്രാബല്യത്തിൽ

ഡെലിവറി മേഖലയിലെ സ്ഥാപനങ്ങൾക്കാണ് ഹോം ഡെലിവറി പെർമിറ്റ് നിർബന്ധമാക്കുന്നത്

MediaOne Logo

Web Desk

  • Published:

    9 Jun 2025 7:59 PM IST

home delivery permit law in Saudi Arabia will come into effect from July 1.
X

റിയാദ്: ഡെലിവറി മേഖലയിലെ സ്ഥാപനങ്ങൾക്ക് ഹോം ഡെലിവറി പെർമിറ്റ് നിർബന്ധമാക്കികൊണ്ടുള്ള നിയമം അടുത്ത മാസം മുതൽ പ്രാബല്യത്തിൽ വരും. ജൂലൈ ഒന്ന് മുതലായിരിക്കും നിയമം കർശനമാക്കുക. ബലദി പ്ലാറ്റ്‌ഫോം വഴിയാണ് പെർമിറ്റുകൾ ലഭ്യമാക്കിയിട്ടുള്ളത്. മുനിസിപ്പാലിറ്റി ആന്റ് ഹൗസിംഗ് മന്ത്രാലയത്തിന്റെതാണ് തീരുമാനം. ഭക്ഷണ, ഭക്ഷ്യേതര ഡെലിവറി സ്ഥാപനങ്ങൾക്ക് നിയമം ബാധകമാകും.

ജീവനക്കാർക്ക് ആരോഗ്യ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം, ബന്ധപ്പെട്ട അതോറിറ്റിയിൽ നിന്ന് അനുമതി നിർബന്ധമാണ്, വാഹനത്തിൽ സ്ഥാപനത്തിന്റെ പേര് അല്ലെങ്കിൽ ലോഗോ വ്യക്തമാക്കണം, വാഹനം സാങ്കേതികവും ആരോഗ്യപരവുമായ മാനദണ്ഡങ്ങൾ പാലിക്കൽ നിർബന്ധമാണ് തുടങ്ങിയവയാണ് പെർമിറ്റുകൾ ലഭ്യമാകാൻ സ്ഥാപനങ്ങൾ പാലിക്കേണ്ട വ്യവസ്ഥകൾ.

ജൂലൈ ഒന്നിന് മുൻപായി പെർമിറ്റ് എടുക്കാനാണ് നിർദേശം. ഡെലിവറി സേവനം നിയന്ത്രിക്കുക, ആരോഗ്യ, സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നു എന്ന് ഉറപ്പാക്കുക, ഉപഭോക്താക്കളുടെ വിശ്വാസം വർധിപ്പിക്കുക തുടങ്ങിയവയുടെ ഭാഗമായാണ് നടപടി. മേഖലയിലെ പരിശോധന കർശനമാക്കുമെന്നും പെർമിറ്റില്ലാത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

TAGS :

Next Story