Quantcast

സൗദിയിൽ അബഹ വിമാനത്താവളത്തിന് നേരെ ഹൂത്തി ഡ്രോൺ ആക്രമണം;ഇന്ത്യക്കാരനുൾപ്പെടെ 12 പേർക്ക് പരിക്ക്

സിവിലിയൻ വിമാനത്താവളങ്ങളെയും യാത്രക്കാരെയും ലക്ഷ്യമിട്ട് ഹൂത്തികൾ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് സഖ്യസേന വക്താവ് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    10 Feb 2022 3:59 PM GMT

സൗദിയിൽ അബഹ വിമാനത്താവളത്തിന് നേരെ ഹൂത്തി ഡ്രോൺ ആക്രമണം;ഇന്ത്യക്കാരനുൾപ്പെടെ 12 പേർക്ക് പരിക്ക്
X

സൗദിയിൽ അബഹ വിമാനത്താവളത്തിന് നേരെ ഹൂത്തികൾ ഡ്രോൺ ആക്രമണം നടത്തി. സ്ഫോടക വസ്തുക്കൾ നിറച്ച ഡ്രോൺ വിമാനത്താവളത്തിന് സമീപം അറബ് സഖ്യസേന വെടിവെച്ചിട്ടു.ആക്രമണത്തിൽ ഇന്ത്യക്കാരനുൾപ്പെടെ 12 പേർക്ക് പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച സൗദി സമയം ഉച്ചക്ക് 12 മണിയോടെയാണ് യമനിലെ ഹൂത്തികൾ അബഹ വിമാനത്താവളത്തിന് നേരെ ആക്രമണം നടത്തിയത്. സ്ഫോടക വസ്തുക്കൾ നിറച്ച ഡ്രോണുകളാണ് ആക്രമണത്തിന് ഉപയോഗിച്ചത്. വിമാനതാവളത്തിന്റെ മതിൽകെട്ടിനടുത്ത് വെച്ച് അറബ് സഖ്യസേന ഡ്രോണുകൾ വെടിവെച്ചിട്ടു. ആക്രമണത്തിൽ 12 സിവിലിയന്മാർക്ക് പരിക്കേറ്റതായി സഖ്യസേന വക്താവ് തുർക്കി അൽ മാലിക്കി സ്ഥിരീകരിച്ചു.

വിമാനത്താവള പരിസരത്ത് പതിച്ച ഡ്രോൺ അവശിഷ്ടങ്ങൾ തട്ടിയാണ് തൊഴിലാളികളും യാത്രക്കാരുമുൾപ്പെടെയുള്ളവർക്ക് പരിക്കേറ്റത്. പരിക്കേറ്റവരിൽ രണ്ട് പേർ സൗദി പൗരന്മാരും ഒരാൾ ഇന്ത്യാക്കരാനുമാണ്. കൂടാതെ നാല് ബംഗ്ലാദേശ് പൗരന്മാർക്കും, മൂന്ന് നേപ്പാൾ പൗരന്മാർക്കും, ഫിലിപ്പൈൻസ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.

സിവിലിയൻ വിമാനത്താവളങ്ങളെയും യാത്രക്കാരെയും ലക്ഷ്യമിട്ട് ഹൂത്തികൾ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് സഖ്യസേന വക്താവ് പറഞ്ഞു. ആക്രമണത്തിന് ശേഷം സൂരക്ഷാ നടപടികൾ ശക്തമാക്കുകയും വിമാന ഗാതാഗതം പുനരാരംഭിക്കുകയും ചെയ്തു.

TAGS :

Next Story