ഹൗസ് ഡ്രൈവർ വിസ ഇനി വെറുതെ കിട്ടില്ല; പരീക്ഷ പാസാവണം
നിലവില്‍ കേരളത്തില്‍ പരീക്ഷ സെന്‍ററുകള്‍ ഇല്ല

റിയാദ്: സൗദിയിലേക്ക് ഹൗസ് ഡ്രൈവര്‍ വിസ സ്റ്റാമ്പ് ചെയ്യുന്നതിനും തൊഴില്‍ നൈപുണ്യ പരീക്ഷ നിര്‍ബന്ധമാക്കി. നിയമം നാളെ മുതല്‍ പ്രാബല്യത്തിൽ വരും. മുംബെയിലെ സൗദി കോണ്‍സുലേറ്റാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. വിസ സ്റ്റാമ്പിങിന് മുമ്പ് പരീക്ഷ നടപടികള്‍ പൂര്‍ത്തിയാക്കിയിരിക്കണമെന്ന് റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കി. നിലവില്‍ കേരളത്തില്‍ പരീക്ഷ സെന്‍ററുകള്‍ ഇല്ല.
രാജ്യത്തെ തൊഴില്‍ വിപണിയുടെ സുതാര്യതയും കാര്യക്ഷമതയും ഉറപ്പ് വരുത്തുന്നതിന്‍റെ ഭാഗമായാണ് നടപടി. ഇതിനകം മറ്റുള്ള എല്ലാ തസ്തികകളിലേക്കും തൊഴില്‍ നൈപുണ്യ പരീക്ഷ നിര്‍ബന്ധമാക്കിയിരുന്നു. നാളെ മുതല്‍ ഗാര്‍ഹിക വിസകള്‍ക്കും ഇത് ബാധകമായിരിക്കും. മുംബെയിലെ സൗദി കോണ്‍സുലേറ്റാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. സൗദിയിലേക്കുള്ള ഹൗസ് ഡ്രൈവര്‍ വിസകളുടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തൊഴിലന്വേഷകന്‍ പരീക്ഷ നടപടികള്‍ പൂര്‍ത്തിയാക്കണം. ശേഷം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കണമെന്ന് കോണ്‍സുലേറ്റ് റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിലവില്‍ കേരളത്തിന് പരീക്ഷ കേന്ദ്രങ്ങളില്ല. തമിഴ് നാട്ടിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുമാണ് ഇതിനുള്ള സൗകര്യമുള്ളത്. ഡ്രൈവിങില്‍ യോഗ്യത ഇല്ലാത്തവരുള്‍പ്പെടെ വിസ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന്‍റെ ഭാഗമായി കൂടിയാണ് തീരുമാനം. സൗദിയില്‍ പ്രവാസം സ്വപ്നം കാണുന്ന സാധാരണക്കാരായ നിരവധി പേര്‍ക്ക് ഇത് തിരിച്ചടിയാകും.
Adjust Story Font
16

