Quantcast

ജിസാൻ,നജ്റാൻ വിമാനത്താവളങ്ങളിൽ ഹൂതികളുടെ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്

ഇന്നലെയാണ് ആക്രമണം നടന്നത്

MediaOne Logo

Gulf Desk

  • Updated:

    2026-10-06 09:46:10

Published:

6 Oct 2026 3:11 PM IST

ജിസാൻ,നജ്റാൻ വിമാനത്താവളങ്ങളിൽ ഹൂതികളുടെ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്
X

റിയാദ്: സൗദി അറേബ്യയിലെ ജിസാനിലെയും നജ്റാനിലെയും അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്ക് നേരെ ഹൂതി ആക്രമണം നടന്നതായി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. സംഭവത്തിൽ മൂന്ന് പേർക്ക് നേരിയ പരിക്കേറ്റു. ഇന്നലെ വൈകുന്നേരമാണ് ആക്രമണം നടന്നത്. ആക്രമണം ഉണ്ടായ ഉടൻ തന്നെ അടിയന്തര രക്ഷാപ്രവർത്തന സംഘങ്ങളും ബന്ധപ്പെട്ട അധികൃതരും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി അതോറിറ്റി അറിയിച്ചു.

ആക്രമണത്തിൽ വിമാനത്താവളങ്ങൾക്ക് നാശനഷ്ടങ്ങളും ഉണ്ടായതായി അധികൃതർ അറിയിച്ചു. യമൻ അതിർത്തിയോട് ചേർന്നുള്ള സൗദിയിലെ പ്രവിശ്യകളാണ് നജ്റാനും ജിസാനും. ആക്രമണങ്ങളെ തുടർന്ന് ആഴ്ചകളായി എയർപോർട്ട് അടച്ചിട്ടിരിക്കുകയാണ്. വിമാനത്താവളങ്ങളിലെ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് അതോറിറ്റി വ്യക്തമാക്കി.

TAGS :

Next Story