Quantcast

സൗദിയിൽ വനിതാ സംരംഭങ്ങൾ വർധിക്കുന്നു; ശക്തമായ പിന്തുണ നൽകുമെന്ന് അധികൃതർ

വനിതകളുടെ ശാക്തീകരണത്തിനും അവകാശ സംരക്ഷണങ്ങൾക്കുമായി നിരവധി പദ്ധതികളാണ് സൗദി നടപ്പാക്കിവരുന്നത്

MediaOne Logo

Web Desk

  • Published:

    10 March 2024 6:59 PM GMT

Huge increase in the number of women-owned firms in Saudi Arabia, women entrepreneurship in Saudi Arabia, Saudi Arabia
X

റിയാദ്: സൗദിയിൽ വനിതകളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ വർഷം അവസാനത്തോടെ വനിതാ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ എണ്ണം 4.45 ലക്ഷത്തിലധികമായി വർധിച്ചു.

വനിതകളുടെ ശാക്തീകരണത്തിനും അവകാശ സംരക്ഷണങ്ങൾക്കുമായി നിരവധി പദ്ധതികളാണ് രാജ്യത്ത് നടപ്പിലാക്കി വരുന്നത്. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വനിതകളുടെ എണ്ണത്തിൽ ഗണ്യമായ വർധന രേഖപ്പെടുത്തുന്നതാണ് നിലവിലെ സാഹചര്യം. വ്യവസായ, വ്യാപാര മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം വർധിച്ചിട്ടുണ്ട്. വനിതകളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെയും കമ്പനികളുടെയും എണ്ണം കഴിഞ്ഞ വർഷം അവസാനത്തോടെ 476,040 ആയി ഉയർന്നു. ഇതിൽ 1,24,107 സ്ഥാപനങ്ങൾ റിയാദ് മേഖലയിലാണ്.

106,818 സ്ഥാപനങ്ങൾ മക്ക മേഖലയിലും, 62,041 സ്ഥാപനങ്ങൾ കിഴക്കൻ മേഖലയിലും, 37,671 സ്ഥാപനങ്ങൾ അസീർ മേഖലയിലുമാണ് പ്രവർത്തിക്കുന്നതെന്ന് വാണിജ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു. മൊത്ത ചില്ലറ വ്യാപാരം, ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻസ് ടെക്നോളജി, അഡ്മിനിസ്ട്രേറ്റീവ് സേവനങ്ങൾ, പ്രൊഫഷണൽ, സയൻ്റിഫിക്, ടെക്നിക്കൽ പ്രവർത്തനങ്ങൾ, ഗതാഗത ലോജിസ്റ്റിക്സ് സേവനങ്ങൾ, റിയൽ എസ്റ്റേറ്റ്, നിർമ്മാണം തുടങ്ങി വിവിധ മേഖലകളിൽ സ്ത്രീകളുടെ വാണിജ്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

സ്ത്രീകളുടെ സാമ്പത്തിക പങ്കാളിത്തത്തിന് രാജ്യം മികച്ച പിന്തുണയാണ് നൽകിവരുന്നതെന്ന് അന്താരാഷ്ട്ര വനിതാദിനത്തിലും അധികൃതർ വ്യക്തമാക്കി.

Summary: A huge increase in the number of women-owned firms in Saudi Arabia

TAGS :

Next Story