Quantcast

സ്വയം നിയന്ത്രിത വാഹന നിർമാണം: അമേരിക്കൻ ഭീമൻ എൻവിഡിയയുമായി കൈകോർത്ത് ഹ്യൂമെയ്ൻ

എൻവിഡിയയുടെ കമ്പ്യൂട്ടിങ്, എഐ പ്ലാറ്റ്‌ഫോമുകൾ പ്രയോജനപ്പെടുത്തും

MediaOne Logo

Web Desk

  • Published:

    2 Jun 2026 6:22 PM IST

HUMAIN joins hands with American giant Nvidia to develop self-driving vehicles
X

റിയാദ്: സ്വയം നിയന്ത്രിത വാഹന നിർമാണത്തിനായി അമേരിക്കൻ ഭീമൻ എൻവിഡിയയുമായി കൈകോർത്ത് സൗദിയിലെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ഉടമസ്ഥതയിലുള്ള എഐ സൊല്യൂഷൻസ് കമ്പനിയായ ഹ്യൂമെയ്ൻ. സ്വയം നിയന്ത്രിത വാഹനങ്ങൾ പ്രവർത്തിപ്പിക്കാൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സ്മാർട്ട് കഴിവുകളും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. എൻവിഡിയ ഡ്രൈവ് ഹൈപ്പീരിയൻ പ്ലാറ്റ്‌ഫോം ഉപയോഗിക്കുകയാണ് ലക്ഷ്യം.

ലെവൽ 4 ഓട്ടോണമസ് ട്രാൻസ്‌പോർട്ടേഷൻ സൊല്യൂഷനുകൾക്ക് ആവശ്യമായ എഐ-പവർഡ് ഇൻഫ്രാസ്ട്രക്ചറും പ്രവർത്തന ശേഷിയും നൽകുകയാണ് പങ്കാളിത്തത്തിന്റെ ലക്ഷ്യമെന്ന് കമ്പനി പറഞ്ഞു. ഇത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്മാർട്ട് ഗതാഗത സംവിധാനം വികസിപ്പിക്കാൻ ഉപകരിക്കുമെന്നാണ് പ്രതീക്ഷ.

എൻവിഡിയ നൽകുന്ന ഏറ്റവും പുതിയ കമ്പ്യൂട്ടിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോമുകൾ ഹ്യൂമെയ്ൻ പ്രയോജനപ്പെടുത്തും. ഇതിലൂടെ ഓട്ടോണമസ് വാഹനങ്ങൾ കാര്യക്ഷമമായും സുരക്ഷിതമായും പ്രവർത്തിപ്പിക്കാൻ ആവശ്യമായ നൂതന സാങ്കേതികവിദ്യകൾ നേടുമെന്നും ഹ്യൂമെയ്ൻ വിശദീകരിച്ചു.


TAGS :

Next Story