Quantcast

'സംശയകരമായ രീതിയിൽ മിസൈലുകളോ ഡ്രോണുകളോ കണ്ടാൽ റിപ്പോർട്ട് ചെയ്യണം'; സൗദി പ്രതിരോധ മന്ത്രാലയം

നൽകുന്ന വിവരങ്ങൾ 35 സെക്കന്റിനുള്ളിൽ സൈനിക കമാന്റ് ആന്റ് കൺട്രോൾ സെന്ററുകളിൽ എത്തും

MediaOne Logo

Web Desk

  • Published:

    18 March 2026 5:17 PM IST

If you see any suspicious missiles or drones, you should report them; Saudi Ministry of Defense
X

റിയാദ്: രാജ്യത്തിന്റെ ആകാശപരിധിയിൽ സംശയകരമായ സാഹചര്യത്തിൽ മിസൈലുകളോ ഡ്രോണുകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി റിപ്പോർട്ട് ചെയ്യാൻ സ്വദേശികളോടും താമസക്കാരോടും സൗദി പ്രതിരോധ മന്ത്രാലയം ആവശ്യപ്പെട്ടു. തവക്കൽനാ ആപ് വഴിയാണ് ജനങ്ങൾ വിവരങ്ങൾ നൽകേണ്ടത്. ഇത് വഴി നൽകുന്ന വിവരങ്ങൾ 35 സെക്കന്റിനുള്ളിൽ സൈനിക കമാന്റ് ആന്റ് കൺട്രോൾ സെന്ററുകളിൽ എത്തും.

ലഭിക്കുന്ന റിപ്പോർട്ടുകൾ പരിശോധിക്കാനും നടപടികൾ എടുക്കാനും ആവശ്യമായ സംഘത്തെ ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങളെയും രാജ്യത്തിന്റെ പ്രതിരോധ ശൃംഖലയുടെ ഭാഗമാക്കുക എന്നതാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം സൗദിയിലേക്ക് വന്ന ഇരുപതോളം ഡ്രോൺ, മിസൈൽ ആക്രമണശ്രമങ്ങൾ പ്രതിരോധിച്ചതായി സൗദി സൈന്യം അറിയിച്ചു.







TAGS :

Next Story