Quantcast

സൗദിയിൽ നിന്നും വിവിധ രാജ്യങ്ങളിലേക്കുള്ള ചരക്ക് നീക്കത്തിൽ വർധന

ഫെബ്രുവരി 28 മുതൽ ഏപ്രിൽ 9 വരെ രണ്ട് ലക്ഷത്തിനടുത്ത് ട്രക്കുകൾ ചരക്കു നീക്കിയെന്നാണ് കണക്ക്

MediaOne Logo

Web Desk

  • Published:

    11 April 2026 8:34 PM IST

Increase in the movement of goods from Saudi Arabia to various countries
X

റിയാദ്: യുദ്ധ സാഹചര്യത്തിലും കര മാർഗമുള്ള ചരക്ക് നീക്കം സജീവമാക്കി സൗദി അറേബ്യ. സൗദിയിൽ നിന്നും വിവിധ രാജ്യങ്ങളിലേക്കുള്ള ചരക്ക് നീക്കത്തിലാണ് വർധന. ഫെബ്രുവരി ഇരുപത്തി എട്ട് മുതൽ ഏപ്രിൽ ഒമ്പതു വരെ രണ്ട് ലക്ഷത്തിനടുത്ത് ട്രക്കുകൾ ചരക്കു നീക്കിയെന്നാണ് കണക്ക്. കപ്പൽ വഴിയുള്ള ചരക്ക് നീക്കം പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് കരമാർഗമുള്ള ചരക്ക് നീക്കം കൂടുതൽ കാര്യക്ഷമമാക്കിയത്.

സൗദിയിലിൽ നിന്നും വിവിധ രാജ്യങ്ങളിലേക്കുള്ള കരമാർഗമുള്ള ചരക്ക് നീക്കത്തിലാണ് വർധന. ഫെബ്രുവരി ഇരുപത്തി എട്ട് മുതൽ അതായത് യുദ്ധം ആരംഭിച്ച ദിവസം മുതൽ ഈ മാസം 9 വരെയുള്ള കണക്കുകളാണ് പുറത്തു വിട്ടത്. 40 ദിവസത്തിനുള്ളിൽ ഒരു ലക്ഷത്തി തൊണ്ണൂറ്റി നാലായിരത്തിലധികം ട്രക്കുകളാണ് വിവിധ രാജ്യങ്ങളിലേക്കായി അതിർത്തി കടന്നത്. ഏറ്റവും കൂടുതൽ ചരക്ക് നീക്കം നടന്നത് സൗദി-യൂഎഇ ബോർഡറായ അൽ ബത്ത അതിർത്തി വഴിയാണ്. 69712 ട്രക്കുകളാണ് ഇത് വഴി ചരക്ക് കടത്തിയത്. സൗദി ജോർദാൻ ബോർഡർ, സൗദി ബഹ്‌റൈൻ ബോർഡർ എന്നിവ വഴിയും വലിയ രീതിയിൽ ചരക്ക് നീക്കം നടന്നു. യുദ്ധ സാഹചര്യത്തിൽ കപ്പൽ വഴിയുള്ള ചരക്ക് നീക്കം പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് കരമാർഗമുള്ള ചരക്ക് നീക്കം കൂടുതൽ കാര്യക്ഷമമാക്കിയത്.

TAGS :

Next Story