ഹറമുകളിലെത്തുന്ന വിശ്വാസികളിൽ വർധനവ്
കഴിഞ്ഞ മാസം എത്തിയത് 5.2 കോടി വിശ്വാസികൾ

ജിദ്ദ: മക്ക മദീന ഹറമുകളിലെത്തുന്ന വിശ്വാസികളുടെ എണ്ണത്തിൽ റെക്കോഡ് വർധനവ്. കഴിഞ്ഞ മാസം മാത്രം എത്തിയത് 5 കോടി 20 ലക്ഷം വിശ്വാസികളാണ്. റബീഉൽ അവ്വൽ മാസമായതിനാൽ ഇരു ഹറമുകളിലും തിരക്ക് പരിഗണിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
മസ്ജിദുന്നബവിയിൽ മാത്രം രണ്ടു കോടിയിലേറെ വിശ്വാസികളെത്തി. റൗളാ ശരീഫിൽ സന്ദർശിച്ചത് 11 ലക്ഷം പേരാണ്. അതേസമയം ഉംറക്ക് എത്തുന്ന തീർഥാടകരിലും വർധനവുണ്ടായി. സീസൺ തുടങ്ങിയത് മുതൽ ഇതുവരെ 25 ലക്ഷത്തിലധികം തീർഥാടകർ ഉംറ നിർവഹിച്ചു. 10%ത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. ഉംറ വിസയിൽ വിവിധ രാജ്യങ്ങളിൽ നിന്നെത്തിയത് 17 ലക്ഷം തീർഥാടകർ. തീർഥാടകരുടെ കാര്യത്തിൽ 38 ശതമാനം വർധനവുണ്ടായി. ഉംറ വിസകൾ ഇഷ്യൂ ചെയ്തതിലും കഴിഞ്ഞ വർഷത്തേക്കാൾ 33 ശതമാനത്തിന്റെ വർധനയും രേഖപ്പെടുത്തി.
Next Story
Adjust Story Font
16

