സൗദിയിൽ ട്രെയിനുകൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വർധനവ്
4.6 കോടി യാത്രക്കാരെന്നാണ് കണക്ക്

റിയാദ്: സൗദിയിൽ ട്രെയിനുകൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വർധനവ്. അഞ്ചുകോടിക്കടുത്ത് യാത്രക്കാരാണ് സേവനം ഉപയോഗിച്ചത്. കഴിഞ്ഞ വർഷത്തെ അവസാന പാദത്തിലേതാണ് കണക്ക്. പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് കണക്കുകൾ പുറത്തുവിട്ടത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 199%ന്റേതാണ് വളർച്ച. കൈകാര്യം ചെയ്ത ചരക്കിലും ഇത്തവണ വർധനവാണ്. 40 ലക്ഷം ടണ്ണിലധികം ചരക്കുകളാണ് കൈകാര്യം ചെയ്തത്.
റിയാദ് മെട്രോയിലെ യാത്രക്കാരുടെ എണ്ണത്തിൽ വലിയ രീതിയിലുള്ള വർധനവാണ്. 3.2 കോടി യാത്രക്കാർ റിയാദ് മെട്രോ ഉപയോഗപ്പെടുത്തിയെന്നാണ് കണക്ക്. ഇന്റർസിറ്റി ട്രെയിനുകളിൽ 29 ലക്ഷത്തിലധികം യാത്രക്കാരും ഹറമൈൻ ഹൈസ്പീഡ് റെയിൽവേയിൽ 23 ലക്ഷം യാത്രക്കാരും ഇക്കാലയളവിൽ സഞ്ചരിച്ചെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
Next Story
Adjust Story Font
16

