Quantcast

ഇന്ത്യയിൽ നിന്നും സൗദിയിലേക്കുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നത് വേഗത്തിലാക്കാൻ വിദേശകാര്യ മന്ത്രിമാരുടെ ചർച്ച

MediaOne Logo

VM Afthabu Rahman

  • Updated:

    2021-06-29 18:55:10.0

Published:

30 Jun 2021 12:20 AM IST

ഇന്ത്യയിൽ നിന്നും സൗദിയിലേക്കുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നത് വേഗത്തിലാക്കാൻ വിദേശകാര്യ മന്ത്രിമാരുടെ ചർച്ച
X

ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് വിമാന സർവീസ് പുനരാരംഭിക്കുന്ന കാര്യത്തിൽ സൗദി വിദേശ കാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാനുമായി ചർച്ച നടത്തിയതായി വിദേശ കാര്യ മന്ത്രി ഡോ. എസ് ജയശങ്കർ അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം വിവരം പങ്കുവെച്ചത്. ഇരു രാജ്യങ്ങളും തമ്മിലെ നയതന്ത്ര ബന്ധവും ചർച്ചയായി. കോവിഡ് സാഹചര്യങ്ങളും ചർച്ചയായിട്ടുണ്ട്. ഇന്ത്യയിൽ കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിലുള്ള ചർച്ച ഗുണകരമായേക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. ആദ്യമായാണ് വിദേശ കാര്യ മന്ത്രി ഡോ.എസ് ജയശങ്കർ സൗദി വിദേശകാര്യ മന്ത്രിയുമായി പുതിയ സാഹചര്യത്തിൽ ചർച്ച നടത്തുന്നത്. ജി 20 ഉച്ചകോടിക്ക് മുന്നോടിയായുള്ള വിദേശ കാര്യ മന്ത്രിമാരുടെ സമ്മേളനത്തിനിടെ ഇറ്റലിയിലായിരുന്നു കൂടിക്കാഴ്ച.

Next Story