ഇന്ത്യ-സൗദി സംയുക്ത ജ്വല്ലറി എക്‌സ്പോ;സെപ്റ്റംബർ 11 മുതൽ 13 വരെ
ജിദ്ദയിലെ സൂപ്പർഡോമിലാണ് എക്‌സിബിഷൻ

ജിദ്ദ: ആഗോള ജ്വല്ലറി വ്യവസായികളെ ലക്ഷ്യമിട്ട് ഇന്ത്യ-സൗദി സംയുക്ത ജ്വല്ലറി എക്‌സ്പോ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ പതിനൊന്ന് മുതൽ പതിമൂന്ന് വരെ ജിദ്ദയിലെ സൂപ്പർഡോമിലാണ് എക്‌സിബിഷൻ. നൂറുകണക്കിന് സംരംഭകർ എക്‌സിബിഷന്റെ ഭാഗമാവും. ഇന്ത്യയും സൗദിയും തമ്മിലുള്ള വാണിജ്യ സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്താൻ എക്സ്പോ ഉപകരിക്കുമെന്ന് ജിദ്ദ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി പറഞ്ഞു.
സാജെക്‌സ് എന്ന പേരിലാണ് 3 ദിവസം നീളുന്ന എക്‌സ്പോ. സ്വർണ, രത്ന വ്യവസായ രംഗത്തെ വിദേശ നിക്ഷേപകർക്കും ഉൽപാദകർക്കുമായാണ് എക്‌സ്പോ സംഘടിപ്പിക്കുന്നത്. ജെംസ് ആൻഡ് ജ്വല്ലറി മേഖലയിലെ ഇന്ത്യ ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നുള്ള 200ലധികം സംരംഭകർ എക്‌സിബിഷനിൽ പങ്കെടുക്കും. ആഭരണ വ്യവസായ രംഗത്തെ പുതിയ സാങ്കേതിക വിദ്യകൾ, വൈവിധ്യമാർന്ന സ്വർണാഭരണങ്ങളുടേയും രത്നാഭരണങ്ങളുടേയും പ്രദർശനം, ആഗോള ആഭരണ നിക്ഷേപ സമ്മേളനം തുടങ്ങിയവ എക്‌സ്പോയുടെ ഭാഗമാകും. നേരത്തെ രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് പ്രവേശനം. അറേബ്യൻ ഹൊറൈസണായിരിക്കും എക്‌സ്പോയുടെ സംഘാടന പങ്കാളി.
Adjust Story Font
16

