Quantcast

ജുബൈലില്‍ മത്സ്യബന്ധനബോട്ട് മറിഞ്ഞ് പ്രവാസി മത്സ്യ തൊഴിലാളി മരിച്ചു

MediaOne Logo

Web Desk

  • Published:

    15 Dec 2023 2:43 AM GMT

ജുബൈലില്‍ മത്സ്യബന്ധനബോട്ട് മറിഞ്ഞ്   പ്രവാസി മത്സ്യ തൊഴിലാളി മരിച്ചു
X

സൗദിയിലെ ജുബൈലില്‍ മത്സ്യബന്ധനബോട്ട് മറിഞ്ഞ് പ്രവാസി മത്സ്യ തൊഴിലാളി മരിച്ചു. തമിഴ്‌നാട് മൈലാടുതുറൈ സ്വദേശി അഞ്ചപ്പന്‍ പിച്ചൈക്കരണന്‍ ആണ് മരിച്ചത്.

ജുബൈല്‍ മുനീഫയില്‍ നിന്നും മത്സ്യബന്ധനത്തിന് പുറപ്പെട്ട അഞ്ചപ്പന്റെ ബോട്ട് മറിയുകയായിരുന്നു. മൃതദേഹം അല്‍നാരിയ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ കൊണ്ടു പോകുമെന്ന് ഇതിന് നേതൃത്വം നല്‍കുന്ന കെ.എം.സി.സി സാമൂഹ്യ പ്രവര്‍ത്തകന്‍ അന്‍സാരി മന്നമ്പത്ത് പറഞ്ഞു.

TAGS :

Next Story