Quantcast

റിയാദ് വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റ ഇന്ത്യക്കാരൻ മരിച്ചു; ഭാര്യയും മക്കളും ചികിത്സയിൽ

ഹൈദരാബാദ് സ്വദേശി മുഹമ്മദ് യൂസുഫ് അലി ആണ് മരിച്ചത്

MediaOne Logo

Gulf Desk

  • Published:

    11 Oct 2026 11:16 PM IST

Indian national injured in Riyadh airport attack dies; wife and children undergoing treatment.
X

റിയാദ്: കിങ് ഖാലിദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തിൽ പരിക്കേറ്റ ഇന്ത്യക്കാരൻ മരിച്ചു. ഹൈദരാബാദ് സ്വദേശി മുഹമ്മദ് യൂസുഫ് അലി ആണ് സൗദിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇന്നലെ ഉച്ചയോടെയുണ്ടായ ആക്രമണത്തിലാണ് ഇദ്ദേഹത്തിന് പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളും ചികിത്സയിൽ തുടരുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.

ഇന്നലെ ഉണ്ടായ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടതായും 309 പേർ ചികിത്സയിൽ തുടരുന്നതായും നേരത്തെ അധികൃതർ സ്ഥിരീകരിച്ചിരുന്നു. പരിക്കേറ്റവരിൽ 11 ഇന്ത്യക്കാരുണ്ടെന്നും റിയാദിലെ ഇന്ത്യൻ എംബസി വ്യക്തമാക്കിയിരുന്നു. ഇവരിൽ ഒരാളുടെ മരണമാണ് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്. ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇവരുടെ ആരോഗ്യസ്ഥിതി അന്വേഷിക്കാനായി എംബസി സൗദി അധികൃതരുമായി ബന്ധപ്പെട്ടുവരുന്നതായും അറിയിച്ചു. ആശുപത്രി അധികൃതരുമായും ഉദ്യോഗസ്ഥർ ബന്ധപ്പെട്ടിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് അറിയിക്കുമെന്നും വ്യക്തമാക്കി.

TAGS :

Next Story