ഊർജ്ജ മേഖലയിൽ സഹകരണം ശക്തമാക്കാൻ സൗദിയും ഇന്ത്യയും
മേഖലയിലെ സംഭവവികാസങ്ങളും പൊതുതാൽപര്യ വിഷയങ്ങളും നേതാക്കൾ ചർച്ച ചെയ്തു
റിയാദ്: ഊർജ്ജ മേഖലയിൽ സൗദി അറേബ്യയുമായി സഹകരണം ശക്തമാക്കാൻ ഇന്ത്യ. കഴിഞ്ഞ ദിവസം റിയാദിലെത്തിയ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ, ഊർജ്ജ മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൽമാൻ, സൗദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഡോ. മുസാദ് ബിൻ മുഹമ്മദ് അൽ ഐബാൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
മേഖലയിലെ സംഭവവികാസങ്ങളും പൊതുതാൽപര്യ വിഷയങ്ങളും നേതാക്കൾ ചർച്ച ചെയ്തു. നയതന്ത്ര ബന്ധം ശക്തമാക്കാനും ധാരണയായി. ഊർജ്ജ സുരക്ഷ, ഊർജ്ജ വിതരണവും എന്നീ മേഖലകളിൽ ഇന്ത്യയും സൗദിയും നടത്തുന്ന ശ്രമങ്ങളും നേതാക്കൾ വിലയിരുത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധം ഊർജ്ജ മേഖലയിൽ പുതിയ സാധ്യതകൾ തുറന്നിടുമെന്ന് ചർച്ചകൾ സൂചിപ്പിക്കുന്നു.
Next Story
Adjust Story Font
16

