ഹൂത്തി വിമതർക്ക് സാമ്പത്തിക സഹായം നൽകിയവരിൽ ഇന്ത്യക്കാരും; പേരുവിവരങ്ങൾ സൗദി പുറത്തുവിട്ടു
രാജ്യത്തിനെതിരെ നിരന്തരം ആക്രമണം നടത്തിവരുന്ന ഹൂത്തികൾക്ക് സൗദിയിൽ നിന്ന് സാമ്പത്തിക സഹായം നൽകിയതായാണ് കണ്ടെത്തിയത്. ചിരജ്ഞീവ് കുമാർ, മനോജ് സബർവാൾ എന്നിവരാണ് ഇന്ത്യൻ സ്വദേശികൾ.
![ഹൂത്തി വിമതർക്ക് സാമ്പത്തിക സഹായം നൽകിയവരിൽ ഇന്ത്യക്കാരും; പേരുവിവരങ്ങൾ സൗദി പുറത്തുവിട്ടു ഹൂത്തി വിമതർക്ക് സാമ്പത്തിക സഹായം നൽകിയവരിൽ ഇന്ത്യക്കാരും; പേരുവിവരങ്ങൾ സൗദി പുറത്തുവിട്ടു](https://www.mediaoneonline.com/h-upload/2022/04/01/1286517-houthi.webp)
യമനിലെ ഹൂത്തി വിമതർക്ക് സാമ്പത്തിക സഹായം നൽകിയവരിൽ ഇന്ത്യക്കാരും. സൗദി സർക്കാരാണ് പേരുവിവരങ്ങൾ പുറത്തുവിട്ടത്. ഇന്ത്യക്കാരായ രണ്ട് പേരുൾപ്പെടെ 10 പേരുകളാണ് പട്ടികയിലുള്ളത്.
ഇറാൻ അനുകൂല ഹൂത്തി വിമതർക്ക് സാമ്പത്തിക സഹായം നൽകിയ വിദേശികളുടെ പേരുവിവരങ്ങളാണ് സൗദി സർക്കാർ പ്രസിദ്ധീകരിച്ചത്. രാജ്യത്തിനെതിരെ നിരന്തരം ആക്രമണം നടത്തിവരുന്ന ഹൂത്തികൾക്ക് സൗദിയിൽ നിന്ന് സാമ്പത്തിക സഹായം നൽകിയതായാണ് കണ്ടെത്തിയത്. ചിരജ്ഞീവ് കുമാർ, മനോജ് സബർവാൾ എന്നിവരാണ് ഇന്ത്യൻ സ്വദേശികൾ.
യമൻ, ഗ്രീസ്, ബ്രിട്ടൻ, സിറിയ് സ്വദേശികളാണ് മറ്റുള്ളവർ. ഹൂത്തികളെ സഹായിച്ച 15 കമ്പനികളുടെ പേരുവിവരങ്ങളും പുറത്തുവിട്ട പട്ടികയിലുണ്ട്.
Next Story
Adjust Story Font
16