Quantcast

അൽ ഹസ്സയിൽ ഇന്ദിരാ ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    2 Nov 2023 1:37 AM GMT

അൽ ഹസ്സയിൽ ഇന്ദിരാ ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു
X

മുൻ പ്രധാനമന്ത്രിയും, കോൺഗ്രസ് നേതാവുമായിരുന്ന ഇന്ദിരാ ഗാന്ധിയുടെ 39 ാമത് രക്തസാക്ഷിത്വ ദിനം ഒഐസിസി അൽ ഹസ്സ ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു.

മുബാറസ് നെസ്റ്റോ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ മുതിർന്ന നേതാവ് ശാഫി കുദിർ അനുസ്മരണ പ്രഭാഷണം നടത്തി.

ഇന്ത്യയുടെ സമഗ്ര പുരോഗതിക്കും, അഭിവൃദ്ധിക്കും വേണ്ടി പ്രവർത്തിക്കാൻ തൻ്റെ ജീവിതം തന്നെ ഉഴിഞ്ഞ് വെച്ച ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും ശക്തയായ ഉരുക്കു വനിതയായിരുന്നു ഇന്ദിരാ പ്രിയദർശിനിയെന്ന് അനുസ്മരണ യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തി കൊണ്ട് ശാഫി കുദിർ പറഞ്ഞു. ലോകനേതാക്കളോടൊപ്പം തലയെടുപ്പോടെ നിന്ന് ലോകസമാധാനത്തിനും, പൗരാവകാശങ്ങൾക്കും വേണ്ടി പോരാടിയ നേതാവായിരുന്നു ഇന്ദിരാഗാന്ധി.

ഒരേ സമയം രാജ്യത്തിൻ്റെ ശത്രുക്കളോടും, സ്വന്തം പ്രസ്ഥാനത്തിലെ ശത്രുക്കളോടും തൻ്റേടത്തോടെ തനിച്ച് പോരാടാൻ ഒരു ഭയവും ഇന്ദിരാഗാന്ധിക്കില്ലായിരുന്നു.പാകിസ്ഥാനുമായി യുദ്ധം ചെയ്ത് ബംഗ്ലാദേശ് എന്ന പുതിയ രാഷ്ട്രം ഈസ്റ്റ് പാകിസ്ഥാനിലെ അന്നത്തെ അടിച്ചമർത്തപ്പെട്ട ജനങ്ങൾക്ക് സമ്മാനിച്ചത് അവരുടെ നിശ്ചയദാർഢ്യത്തിൻ്റെയും നേതൃപാടവത്തിൻ്റെയും ഉത്തമ ഉദാഹരണങ്ങളിലൊന്നായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നവാസ് കൊല്ലം, റഷീദ് വരവൂർ ,ലിജു വർഗ്ഗീസ്, കെ പി നൗഷാദ്,ഷിജോമോൻ വർഗ്ഗീസ്, റീഹാന നിസാം എന്നിവരും അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.

റഫീഖ് വയനാടായിരുന്നു അദ്ധ്യക്ഷൻ. ഉമർ കോട്ടയിൽ സ്വാഗതവും, നിസാം വടക്കേകോണം നന്ദിയും പറഞ്ഞു.ഗോഡ്വിന ഷിജോ ചെല്ലി കൊടുത്ത അഖണ്ഡ ഭാരത പ്രതിജ്ഞ സദസ്സ് ഏറ്റുചൊല്ലി. തുടർന്ന് നേതാക്കളും പ്രവർത്തകരും ഇന്ദിരാ ഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.

ഷാനി ഓമശ്ശേരി, അഫ്സൽ തിരൂർകാട്, ദിവാകരൻ കാഞ്ഞങ്ങാട്, ഹരി ശ്രീലകം, ഷാജി മാവേലിക്കര ,ഷിബു സുകുമാരൻ, മൊയ്തു അടാടി, സിജോ രാമപുരം,റിജോ ഉലഹന്നാൻ, ഷമീർ പാറക്കൽ, അഖിലേഷ് ബാബു, മുരളീധരൻ പിള്ള, സബാസ്റ്റ്യൻ പി വി ,ഷാജി പട്ടാമ്പി, അൻസിൽ ആലപ്പി ,സുധീരൻ കാഞ്ഞങ്ങാട്, സലീം പോത്തംകോട്, മഞ്ജു നൗഷാദ്, മാബ്ൾ റിജോ, ശ്രീരാഘ് സനയ്യ എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി. വന്ദേമാതരാലാപനത്തോടെ തുടങ്ങിയ അനുസ്മരണ പരിപാടികൾ ജവഹർ ബാലമഞ്ച് പ്രവർത്തകരുടെ ദേശീയ ഗാനാലാപനത്തോടെയാണവസാനിച്ചത്.

TAGS :

Next Story