Quantcast

സൗദിയിൽ പരിശോധന തുടരുന്നു; നിരവധി ബിനാമി സ്ഥാപനങ്ങൾ കണ്ടെത്തി

ബിനാമി സ്ഥാപനങ്ങൾക്ക് പദവി ശരിയാക്കാൻ അനുവദിച്ചിരുന്ന കാലാവധി അവസാനിച്ചതോടെ വ്യാപകമായ പരിശോധനയാണ് രാജ്യത്തുടനീളം നടന്ന് വരുന്നത്.

MediaOne Logo

Web Desk

  • Published:

    21 March 2022 9:23 PM IST

സൗദിയിൽ പരിശോധന തുടരുന്നു; നിരവധി ബിനാമി സ്ഥാപനങ്ങൾ കണ്ടെത്തി
X

സൗദിയിൽ ബിനാമി സ്ഥാപനങ്ങൾ കണ്ടെത്തുവാനുള്ള പരിശോധന തുടരുന്നു. സ്പെയർ പാർട്സ് വിൽപന മേഖലയിൽ നിരവധി സ്ഥാപനങ്ങൾ ബിനാമിയാണെന്ന് കണ്ടെത്തി. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് നിയമലംഘകരെ കണ്ടെത്തുന്നത്.

ബിനാമി സ്ഥാപനങ്ങൾക്ക് പദവി ശരിയാക്കാൻ അനുവദിച്ചിരുന്ന കാലാവധി അവസാനിച്ചതോടെ വ്യാപകമായ പരിശോധനയാണ് രാജ്യത്തുടനീളം നടന്ന് വരുന്നത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ സ്പെയർ പാർട്സ് വിൽപന മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി ബിനാമി സ്ഥാപനങ്ങൾ കണ്ടെത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. നിയമ ലംഘകരെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. ഇരുപതോളം വകുപ്പുകളുടെ സഹകരണത്തോടെയാണ് സ്ഥാപനങ്ങളിൽ വാണിജ്യ മന്ത്രാലയം പരിശോധനകൾ നടത്തുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ അനാലിസിസ് തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ബിനാമിയെന്ന് സംശയിക്കുന്ന സ്ഥാപനങ്ങളെ മുൻകൂട്ടി കണ്ടെത്തും. അതിനു ശേഷമാണ് പരിശോധന നടത്തുന്നതെന്നും വാണിജ്യമന്ത്രാലയം വ്യക്തമാക്കി.


TAGS :

Next Story