നിമിഷപ്രിയ കേസ്; കാന്തപുരം ഇടപെട്ടെന്ന് ചാണ്ടി ഉമ്മൻ
കൂടുതൽ കാര്യങ്ങൾ മോചനത്തിന് ശേഷം അറിയിക്കും

റിയാദ്: യമനിൽ ജയിലിൽ കഴിയുന്ന മലയാളി നിമിഷ പ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരടക്കമുള്ളവരുടെ ഇടപെടലുണ്ടായിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവും പുതുപ്പള്ളി എംഎൽഎയുമായ ചാണ്ടി ഉമ്മൻ. ഈ വിഷയത്തിൽ നിലവിൽ പൊതു ചർച്ചകൾക്ക് താൻ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സൗദിയിലെ റിയാദിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
നിമിഷ പ്രിയ വിഷയവുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള ചർച്ചകൾക്കും താൻ ഉദ്ദേശിക്കുന്നില്ല. നിലവിൽ ചർച്ചകൾക്ക് പരിമിതിയുണ്ട്. കൂടുതൽ കാര്യങ്ങൾ മോചനത്തിന് ശേഷം അറിയിക്കുമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. സൗദിയിലെ റിയാദിൽ ഒഐസിസി സെൻട്രൽ കമ്മറ്റി സംഘടിപ്പിക്കുന്ന ഉമ്മൻ ചാണ്ടി അനുസ്മരണവുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
റിയാദിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ ഒഐസിസി സെൻട്രൽ കമ്മറ്റി ഭാരവാഹികളും പൊതു പ്രവർത്തകരും പങ്കെടുത്തു.
Adjust Story Font
16

