Quantcast

സൗദിയിൽ ഇൻവെസ്റ്റ്മെന്റ് ഫണ്ടുകൾക്ക് ഇനി ജനങ്ങളിൽ നിന്നും പണം സമാഹരിക്കാം

സാമ്പത്തികവിപണിയിൽ കൂടുതൽ വൈവിധ്യം കൊണ്ടുവരുകയാണ് ലക്ഷ്യം

MediaOne Logo

Web Desk

  • Updated:

    2026-03-27 09:38:31.0

Published:

27 March 2026 3:07 PM IST

Investment funds in Saudi Arabia can now raise money from the public
X

റിയാദ്: സൗദി അറേബ്യയിലെ ഫിനാൻസിങ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടുകൾക്ക് ഇനി മുതൽ പൊതുവായ സമാഹരണത്തിന് അനുമതി നൽകാൻ സൗദി ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി തീരുമാനിച്ചു. നേരത്തെ ഇത്തരം ഫണ്ടുകൾക്ക് സ്വകാര്യമായി മാത്രമേ പണം സമാഹരിക്കാൻ‌ അനുവാദമുണ്ടായിരുന്നുള്ളൂ.

നിക്ഷേപ ഉൽപ്പന്നങ്ങൾ വികസിപ്പിക്കുകയും സാമ്പത്തിക വിപണിയിൽ കൂടുതൽ വൈവിധ്യം കൊണ്ടുവരുകയുമാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. ഫണ്ടുകളുടെ നടത്തിപ്പും മേൽനോട്ടവും എളുപ്പമാക്കുന്നതിനായി ഇതുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും ഉൾപ്പെടുത്തി ഒരു ഏകീകൃത നിയമാവലി അതോറിറ്റി തയ്യാറാക്കി. കൂടുതൽ നിക്ഷേപകരെ ആകർഷിക്കുന്നതിലൂടെ വിപണിയിലെ പണലഭ്യത വർധിപ്പിക്കാനും സൗദി സാമ്പത്തിക മേഖലയുടെ വളർച്ചക്ക് കരുത്തേകാനും ഈ തീരുമാനം സഹായിക്കും.

TAGS :

Next Story