ജാംക്രിയേഷൻസ് ചെറുകഥ രചന മത്സരത്തിന് ഇന്ന് തുടക്കമാകും

ദമ്മാം: കലാ സാംസ്കാരിക കൂട്ടായ്മയായ ജാം ക്രിയേഷൻ സംഘടിപ്പിക്കുന്ന ചെറുകഥ രചന മത്സരത്തിന് ഇന്ന് മുതൽ തുടക്കമാകും. മത്സരത്തിൻ്റെ ആദ്യ പോസ്റ്ററ്റർ ജാം ക്രിയേഷൻ കൺവീനര്‍ സുബൈര്‍ പുല്ലാളൂരില്‍ നിന്നും സിനിമ സംവിധായകനും നാടക നടനും സാംസ്കാരിക പ്രവർത്തകനുമായ ജേക്കബ് ഉതുപ്പ് ഏറ്റു വാങ്ങി.
എഴുതാൻ കഴിവുള്ള ഒരു പാട് പേർ നമ്മുടെ സമൂഹത്തിലുണ്ട്. മികച്ച എഴുത്തുക്കാരെപ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് മത്സരം സംഘടിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളിലുള്ള ഏത് പ്രായക്കാർക്കും മത്സരത്തിൽ പങ്കെടുക്കാം. മലയാളത്തിൽ മാത്രമുള്ള ചെറുകഥകൾ 2023 സെപ്റ്റംബർ ഒന്നാം തിയ്യതിക്ക് മുൻപായി Jamcreationsdmm@gmail.com എന്ന ഈ മൈൽ ഐഡിയിലേക്കാണ് അയകേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് 0544016396 എന്ന നമ്പറിൽ ബന്ധപ്പെടാം.
പരിപാടിയിൽ എക്സിക്യൂട്ടീവ് അംഗങ്ങളായ, ജോഷി ബാഷ, സിദ്ധീഖ് ആലുവ, ബിനാൻ ബഷീർ, റഊഫ് ചാവക്കാട് എന്നിവരും സന്നിഹിതരായിരുന്നു.
Adjust Story Font
16

