ജിദ്ദ, മദീന ഇനി ഹെൽത്തി സിറ്റികൾ
ലോകാരോഗ്യ സംഘടനയുടേതാണ് പ്രഖ്യാപനം

ജിദ്ദ: ജിദ്ദയേയും മദീനയേയും മികച്ച ആരോഗ്യമുള്ള നഗരങ്ങളായി പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടനയുടേതാണ് പ്രഖ്യാപനം. എൺപതിലധികം മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ് നടന്നത്.
ഹെൽത്തി സിറ്റി നേട്ടം കരസ്ഥമാക്കിയത് ലോകത്താകെ 16 നഗരങ്ങളാണ്. 80ലധികം അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി നടത്തിയ കർശനമായ മൂല്യനിർണയത്തിനുശേഷമാണ് പ്രഖ്യാപനം. ആരോഗ്യ സേവനങ്ങളുടെ ലഭ്യത, പരിസ്ഥിതി സൗഹൃദ വികസനം, കമ്മ്യൂണിറ്റി പങ്കാളിത്തം, സുരക്ഷയും ഗതാഗത സംവിധാനങ്ങളും, വാസയോഗ്യതയും അടിസ്ഥാന സൗകര്യങ്ങളും, വിദ്യാഭ്യാസം, ബോധവൽക്കരണം, സാമ്പത്തിക, സാമൂഹിക ക്ഷേമം, സുസ്ഥിര നഗര പദ്ധതി, അടിയന്തര സേവനങ്ങളും ദുരന്തനിവാരണ സംവിധാനങ്ങളും തുടങ്ങിയ മേഖലകളിലായിരുന്നു വിലയിരുത്തൽ. നഗര വികസനം, ജീവിത നിലവാരം വികസിപ്പിക്കൽ, സൗകര്യങ്ങൾ വർധിപ്പിക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികളാണ് സൗദിയിൽ നടപ്പാക്കുന്നത്.
Adjust Story Font
16

