Quantcast

ജിദ്ദ കോർണിഷിൽ വാരാന്ത്യങ്ങളിൽ പ്രവേശന ഫീസ് ഏർപ്പെടുത്തിയിട്ടില്ല; വ്യാജ പ്രചരണങ്ങൾ തള്ളി മുനിസിപ്പാലിറ്റി

MediaOne Logo

Web Desk

  • Published:

    26 Dec 2025 6:02 PM IST

ജിദ്ദ കോർണിഷിൽ വാരാന്ത്യങ്ങളിൽ പ്രവേശന ഫീസ് ഏർപ്പെടുത്തിയിട്ടില്ല; വ്യാജ പ്രചരണങ്ങൾ തള്ളി മുനിസിപ്പാലിറ്റി
X

ജിദ്ദ: ജിദ്ദയിലെ കോർണിഷ് സന്ദർശിക്കാൻ വാരാന്ത്യങ്ങളിൽ പ്രവേശന ഫീസ് ഏർപ്പെടുത്തിയെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ജിദ്ദ നഗരസഭ വ്യക്തമാക്കി. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ സന്ദർശകർ 15 റിയാൽ ഫീസ് നൽകണമെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് നഗരസഭാ വക്താവ് മുഹമ്മദ് അൽ ബഖാമി പറഞ്ഞു. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പ്രവേശനത്തിന് പണം ഈടാക്കുന്നുവെന്ന പ്രചരണങ്ങളിൽ വാസ്തവമില്ലെന്നും, ഇത്തരം തെറ്റായ വിവരങ്ങൾ വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story