Quantcast

ഇന്ത്യൻ സമൂഹത്തിന് മികച്ച സേവനങ്ങളുമായി ജിദ്ദയിലെ കോണ്‍സുലേറ്റ്; ദുരിതത്തിലായവർക്ക് 15 ലക്ഷം രൂപ അനുവദിച്ചു

സൗദിയിൽ ഹുറൂബ് കേസിലകപ്പെട്ട 3,092 പേരെയും ഇഖാമ കാലഹരണപ്പെട്ട 2,900 പേരെയും ഈ വർഷം ജിദ്ദ ഇന്ത്യൻ കോണ്‍സുലേറ്റ് ഇടപ്പെട്ട് നാട്ടിലേക്കയച്ചതായി വെൽഫെയർ ആന്‍ഡ് പ്രസ് ഇൻഫർമേഷൻ കോൺസുൽ മുഹമ്മദ് ഹാഷിം പറഞ്ഞു

MediaOne Logo

Web Desk

  • Published:

    15 Dec 2023 12:57 AM IST

Jeddah Indian Consulate is doing great contribution for the Indian community, 15 lakhs has been sanctioned this year from the Community Welfare Fund to help the distressed
X

ജിദ്ദ: ഇന്ത്യൻ സമൂഹത്തിനായി മികച്ച പ്രവർത്തനങ്ങളാണ് നടത്തിവരുന്നതെന്ന് ജിദ്ദ ഇന്ത്യൻ കോണ്‍സുലേറ്റ്. ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ നിന്ന് ഈ വർഷം 15 ലക്ഷത്തോളം രൂപ അനുവദിച്ചു. ഹുറൂബ് കേസിലകപ്പെട്ടതും ഇഖാമ കാലഹരണപ്പെട്ടതുമായ ആറായിരത്തോളം ഇന്ത്യക്കാരെ കോണ്സുലേറ്റ് ഇടപെട്ട് നാട്ടിലേക്കയച്ചതായും ഇന്ത്യൻ കോണ്സുലേറ്റ് അറിയിച്ചു.

സൗദിയിൽ ഹുറൂബ് കേസിലകപ്പെട്ട 3,092 പേരെയും ഇഖാമ കാലഹരണപ്പെട്ട 2,900 പേരെയും ഈ വർഷം ജിദ്ദ ഇന്ത്യൻ കോണ്‍സുലേറ്റ് ഇടപ്പെട്ട് നാട്ടിലേക്കയച്ചതായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വെൽഫെയർ ആന്റ് പ്രസ് ഇൻഫർമേഷൻ കോൺസുൽ മുഹമ്മദ് ഹാഷിം പറഞ്ഞു. ജിദ്ദയിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വർഷം മാത്രം 300 ഓളം ഇന്ത്യൻ പ്രവാസികളുടെ തൊഴിൽപ്രശ്നങ്ങൾ പരഹരിക്കുകയും, ദുരിതത്തിലായ 400ഓളം പേരുടെ പ്രശ്നങ്ങളിൽ ഇടപെടുകയും ചെയ്തു.

ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാരെ സഹായിക്കുന്നതിനായി ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ നിന്ന് ഏകദേശം 15 ലക്ഷം രൂപ ഈ വർഷം അനുവദിച്ചിട്ടുണ്ട്. കൂടാതെ വിവിധ കേസുകളിലായി മരണ നഷ്ടപരിഹാരമായി അഞ്ച് കോടിയിലധികം രൂപയും, സേവനാനന്തര ആനുകൂല്യങ്ങളും ശമ്പള കുടിശ്ശികയുമുൾപ്പെടെ രണ്ട് കോടിയോളം രൂപയും ഇന്ത്യൻ പ്രവാസികൾക്ക് ലഭ്യമാക്കാൻ കോൺസുലേറ്റ് സഹായിച്ചതായും അദ്ദേഹം പറഞ്ഞു. ഈ വർഷം സൗദിയിൽ മരണപ്പെട്ട 1,200 കേസുകളിൽ 981 പേരുടെ മൃതദേഹം സൗദിയിൽ ഖബറടക്കുന്നതിനും, 219 മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനും ആവശ്യമായ നടപടികൾ കോണ്സുലേറ്റ് ഇടപെട്ട് സ്വീകരിച്ചു.

കൂടാതെ നവംബർ വരെ മൊത്തം 51,980 പാസ്‌പോർട്ടുകളും കോണ്സുലേറ്റിൽ നിന്ന് അനുവദിച്ചിട്ടുണ്ട്. ഇന്ത്യൻ സമൂഹവുമായി സഹകരിച്ച് കോൺസുലേറ്റ് ഓഡിറ്റോറിയത്തിൽ വിവിധ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. ഇന്തോ-സൗദി സാംസ്കാരിക ബന്ധം ശക്തിപ്പെടുത്തുന്നതിനായി കോൺസുലേറ്റും ഇന്ത്യൻ കമ്മ്യൂണിറ്റിയും സൗദി ഫ്രണ്ട്സ് ഓഫ് ഇന്ത്യയും ചേർന്ന് ജനുവരി 19 ന് ഇന്ത്യൻ സ്‌കൂൾ ഓഡിറ്റോറിയത്തിൽ 'സൗദി-ഇന്ത്യ ഫെസ്റ്റിവൽ' സംഘടിപ്പിക്കുന്നുമെന്നും കോണ്സുലേറ്റ് അറിയിച്ചു.

Summary: Jeddah Indian Consulate is doing good work for the Indian community. 15 lakhs has been sanctioned this year from the Community Welfare Fund to help the distressed

TAGS :

Next Story