Quantcast

ജിദ്ദ ചേരി വികസനം: കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് നിരവധി ആനുകൂല്യങ്ങൾ

ഭക്ഷണ കിറ്റ് വിതരണം ഉൾപ്പെടെ നിരവധി മറ്റ് സഹായങ്ങളും നൽകിയിട്ടുണ്ടെന്ന് ചേരി വികസന കമ്മിറ്റി അറിയിച്ചു.

MediaOne Logo

Web Desk

  • Updated:

    2022-12-19 18:24:19.0

Published:

19 Dec 2022 11:19 PM IST

ജിദ്ദ ചേരി വികസനം: കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് നിരവധി ആനുകൂല്യങ്ങൾ
X

ജിദ്ദയിൽ നഗരവികസനത്തിന്റെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്ക് വിവിധ ആനുകൂല്യങ്ങൾ വിതരണം ചെയ്തു. ഇത് വരെ വാടകയിനത്തിൽ 516. 6 ദശലക്ഷം റിയാലാണ് വിതരണം ചെയ്തത്. ഭക്ഷണ കിറ്റ് വിതരണം ഉൾപ്പെടെ നിരവധി മറ്റ് സഹായങ്ങളും നൽകിയിട്ടുണ്ടെന്ന് ചേരി വികസന കമ്മിറ്റി അറിയിച്ചു.

നഗര വികസനത്തിൻ്റെ ഭാഗമായി സൗദിയിലെ ജിദ്ദയിൽ നിന്നും കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് നിരവധി ആനുകൂല്യങ്ങളാണ് സർക്കാർ നടപ്പിലാക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ പദ്ധതി ആരംഭിച്ചത് മുതൽ ഇത് വരെ വാടകയിനത്തിൽ 516.5 ദശലക്ഷം റിയാൽ വിതരണം ചെയ്തു. ഭക്ഷണ കിറ്റുകളുടെ വിതരണം, മരുന്ന്, കുട്ടികൾക്കുള്ള പാൽ, വീട്ടുപകരണങ്ങളും ഫർണിച്ചറുകളും മാറ്റി സ്ഥാപിക്കൽ എന്നിവ ഉൾപ്പെടെ 99,000 ത്തിലധികം സഹായങ്ങൾ ഇത് വരെ നൽകിയതായി മക്ക മേഖല ചേരി വികസന കമ്മറ്റി അറിയിച്ചു.

കുടിയൊഴിപ്പിക്കപ്പെട്ടവരിലെ 269 സ്തീ - പുരുഷന്മാർക്ക് ജോലി നൽകി. 23,000 ത്തിലധികം പേർക്കായി 475 ഭവന യൂണിറ്റുകൾ കൈമാറി. നേരത്തെ പ്രഖ്യാപിച്ച സമയക്രമം പാലിച്ച് കൊണ്ട് തന്നെ എല്ലാ പ്രദേശങ്ങളിലേയും പൊളിച്ചു നീക്കൽ പൂർത്തിയാക്കാൻ സാധിച്ചതായി ജിദ്ദ ചേരി വികസന കമ്മറ്റി അറിയിച്ചു. ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും, വിവിധ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുമാണ് വികസന പദ്ധതി നടപ്പിലാക്കുന്നത്.

Next Story