ജിദ്ദ തൂവ്വലിനടുത്ത് ഖുലൈസിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് ഇന്ത്യക്കാർ മരിച്ചു
ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ സഹോദരങ്ങളായ മൂന്നു വിദ്യാർഥികളും മാതാപിതാക്കളുമാണ് മരിച്ചത്. തൂവലിൽനിന്ന് പെരുന്നാളാഘോഷം കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയാണ് അപകടമുണ്ടായത്.

റിയാദ്: ജിദ്ദ തൂവ്വലിനടുത്ത് ഖുലൈസിലുണ്ടായ വാഹനാപകടത്തിൽ യു.പി ലഖ്‌നൗ സ്വദേശികളായ അഞ്ചുപേർ മരിച്ചു. ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ സഹോദരങ്ങളായ മൂന്നു വിദ്യാർഥികളും മാതാപിതാക്കളുമാണ് മരിച്ചത്. തൂവലിൽനിന്ന് പെരുന്നാളാഘോഷം കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയാണ് അപകടമുണ്ടായത്. പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി അയാൻ മുഹമ്മദ് നിയാസ്, ഒമ്പതാം ക്ലാസ് വിദ്യാർഥി ഇഖ്റ നിയാസ്, രണ്ടാം ക്ലാസ് വിദ്യാർഥി അനസ്, ബന്ധുക്കളായ ഇനായത്ത് അലി, തൗഫീഖ് ഖാൻ എന്നിവരാണ് മരിച്ചത്. ഇവരുടെ മാതാപിതാക്കളടക്കം അഞ്ചു പേരാണ് കാറിലുണ്ടായിരുന്നത്. ഖുലൈസിലാണ് അപകടമുണ്ടായത്.
Next Story
Adjust Story Font
16

