സംയുക്ത സഹകരണം; ഇറാഖ് വിദേശകാര്യമന്ത്രിയെ ഫോണിൽ വിളിച്ച് ഒമാൻ വിദേശകാര്യ മന്ത്രി
ഒമാനും ഇറാഖും തമ്മിലുള്ള ആഴത്തിലുള്ള സാഹോദര്യ ബന്ധത്തെ ഇരു മന്ത്രിമാരും എടുത്തുപറഞ്ഞു

മസ്കത്ത്: ഇറാഖ് റിപ്പബ്ലിക്കിന്റെ വിദേശകാര്യമന്ത്രിയായി വീണ്ടും നിയമിതനായ ഡോ. ഫുവാദ് ഹുസൈനെ ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ അൽബുസൈദി ടെലിഫോണിൽ വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു. ഇറാഖിന്റെ നയതന്ത്രപരമായ ഉത്തരവാദിത്തങ്ങൾ വിജയകരമായി നിർവഹിക്കുന്നതിനും വിദേശബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനുമുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾക്ക് സയ്യിദ് ബദർ ആശംസകൾ നേർന്നു.
സംഭാഷണത്തിനിടയിൽ ഒമാനും ഇറാഖും തമ്മിലുള്ള ആഴത്തിലുള്ള സാഹോദര്യ ബന്ധത്തെ ഇരു മന്ത്രിമാരും എടുത്തുപറയുകയും വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള പരസ്പര പ്രതിബദ്ധത ഊന്നിപ്പറയുകയും ചെയ്തു.
Next Story
Adjust Story Font
16

