ബ്രിട്ടനിലെ സൺഡർലാൻഡിൽ ലൈംഗിക അതിക്രമത്തിൽ നിന്ന് യുവതിയെ രക്ഷിച്ചു, സൗദി യുവാവിന്റെ ധീരതക്ക് ജഡ്ജിയുടെ പ്രശംസ
ബ്രിട്ടീഷ് നഗരമായ സൺഡർലാൻഡിലാണ് സംഭവം

ലണ്ടൻ: ബ്രിട്ടീഷ് നഗരമായ സൺഡർലാൻഡിൽ ഇയാൻ ഹഡ്‌സൺ എന്ന പുരുഷനാൽ ആക്രമിക്കപ്പെടുകയും ബലാത്സംഗത്തിന് ഇരയാകാൻ പോവുകയും ചെയ്ത സ്ത്രീക്ക് സംരക്ഷണം നൽകി സൗദി യുവാവ്. 23 കാരനായ വിദ്യാർഥി ഹംസ അൽ ബാറാണ് ഈ ധീര പ്രവർത്തനത്തിലൂടെ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. സംഭവം ബ്രിട്ടീഷ് പത്രമായ "സൺഡർലാൻഡ് എക്കോ" റിപ്പോർട്ട് ചെയ്തത് ഇങ്ങനെ, സംഭവം നടക്കുന്ന സമയത്ത് ഹംസ സംഭവസ്ഥലത്തിന് സമീപത്തുകൂടി കടന്നുപോവുകയായിരുന്നു. അതിനിടെ 42 കാരനായ ഇയാൻ ഹഡ്‌സൺ എന്നയാൾ ഒരു സ്ത്രീയെ ഇടനാഴിയിൽ വെച്ച് ആക്രമിക്കുന്നതായി ഹംസ അൽ ബാറിൻ്റെ ശ്രദ്ധയിൽപ്പെട്ടു. ഉടൻ ഹംസ അക്രമം തടയാൻ ഇടപെട്ടു.
അക്രമിയെ ഹംസ നേരിട്ടപ്പോൾ അയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ പിറകെ ഓടിയ സൗദി വിദ്യാർഥിക്ക് ചെറുത്തുനിൽപ്പിനിടെ മുഖത്ത് ശക്തമായൊരു പ്രഹരം ഏൽക്കേണ്ടിവന്നെങ്കിലും അക്രമിയെ കീഴ്പ്പെടുത്തി. കുറ്റവാളിയെ പിടികൂടിയ ശേഷം ഹംസ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പ്രതിയെ ന്യൂകാസിൽ ക്രൗൺ കോടതിയിൽ ഹാജരാക്കി. ഇതിന് പുറമെ എട്ട് കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളിയാണ് ഇയാൻ ഹഡ്‌സൺ. പ്രതിക്കെതിരെ 9 വർഷം തടവിനും 5 വർഷം നിരീക്ഷണത്തിനും കോടതി ശിക്ഷ വിധിച്ചു. സൗദി യുവാവായായ ഹംസ അൽ ബാറിന്റെ ധീരതയെ കോടതി ജഡ്ജി പ്രശംസിച്ചു.
Adjust Story Font
16

