Quantcast

കിഴക്കന്‍ സൗദിയിലെ സാമൂഹ്യ രംഗത്തെ നിറസാന്നിധ്യം കബീര്‍ കൊണ്ടോട്ടി നിര്യാതനായി

ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം

MediaOne Logo

Web Desk

  • Updated:

    2026-03-26 15:02:58.0

Published:

26 March 2026 8:29 PM IST

Kabir Kondotty, a prominent figure in the social scene in eastern Saudi Arabia, passes away
X

ദമ്മാം: കിഴക്കന്‍ സൗദിയിലെ സാമൂഹ്യ ജീവകാരുണ്യ രംഗത്തെ നിറസാനിധ്യം കബീര്‍ കൊണ്ടോട്ടി (52) നിര്യാതനായി. ചെറിയ പെരുന്നാളിന് നാട്ടില്‍ പോയ കബീര്‍ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. നെഞ്ച് വേദന അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കെ.എം.സി.സി സൗദി ഈസ്റ്റേണ്‍ പ്രൊവിന്‍സ് കമ്മിറ്റി സെക്രട്ടറിയാണ്. ജീവകാരുണ്യ സാമൂഹിക സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന കബീറിന്‍റെ അപ്രതീക്ഷിത വേര്‍പാടില്‍ ദമ്മാമിലെ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളും സംഘടന പ്രവര്‍ത്തകരും സുഹൃത്തുക്കളും അനുശോചനം രേഖപ്പെടുത്തി. ഭാര്യയും നാല് മക്കളുമടങ്ങുന്ന കുടുംബം നാട്ടിലുണ്ട്.

TAGS :

Next Story