Quantcast

മക്കയിൽ പുക ശ്വസിച്ച് കാസർകോട് സ്വദേശി മരിച്ചു

മൃതദേഹം മക്കയിൽ ഖബറടക്കും

MediaOne Logo

Web Desk

  • Updated:

    2026-05-07 11:37:27.0

Published:

7 May 2026 5:02 PM IST

Kasaragod native dies after inhaling smoke in Mecca
X

മക്ക:സൗദിയിലെ മക്കയിൽ പുക ശ്വസിച്ച് കാസർകോട് സ്വദേശിയായ കെ.എം.സി.സി പ്രവർത്തകൻ മരിച്ചു. അസീസിയ കെ.എം.സി.സി പ്രവർത്തകനായ പി.പി. മുഹമ്മദ് കുഞ്ഞി(58)യാണ് മരിച്ചത്.

താമസിച്ചിരുന്ന കെട്ടിടത്തിന് തീപിടിച്ചതിനെ തുടർന്ന് മുറിയിലേക്ക് പടർന്ന പുക ശ്വസിച്ചാണ് മരണം. മക്കയിലെ അസീസിയ ഉമ്മുൽ ഖുറാ യൂണിവേഴ്‌സിറ്റിയുടെ അടുത്തായിരുന്നു താമസം. ഇദ്ദേഹത്തോടൊപ്പം താമസിച്ചിരുന്ന രണ്ട് ബംഗാൾ സ്വദേശികളും ഈ അപകടത്തിൽ മരിച്ചു. മൃതദേഹം അൽ നൂർ ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കും.

TAGS :

Next Story