Quantcast

കേളി പുതുവത്സര കലണ്ടർ പ്രകാശനം ചെയ്തു

MediaOne Logo

Web Desk

  • Published:

    5 Jan 2026 9:40 PM IST

Keli New Years calendar released
X

റിയാദ്: കേളി കലാസാംസ്‌കാരിക വേദിയുടെ 2026-ലെ പുതുവത്സര കലണ്ടർ പ്രകാശനം ചെയ്തു. കൊബ്ലാൻ സെയിൽസ് മാനേജർ സിദ്ദിക്ക് അഹമ്മദ്, മാർക്കറ്റിംഗ് ഹെഡ് മുഹമ്മദ് ഹാമീം എന്നിവർക്ക് കൈമാറിക്കൊണ്ട് മിർസാദ് മാർക്കറ്റിംഗ് മാനേജർ പ്രസാദ് വഞ്ചിപ്പുര കലണ്ടർ പ്രകാശനം നിർവഹിച്ചു. ബദിയയിലെ മാർക്ക് ആൻഡ് സേവ് ഓഡിറ്റോറിയത്തിൽ നടന്ന കലണ്ടർ പ്രകാശന ചടങ്ങിൽ കേളി വൈസ് പ്രസിഡന്റ് ഗഫൂർ ആനമങ്ങാട് അധ്യക്ഷത വഹിച്ചു. കേളി ബദിയ ഏരിയ സെക്രട്ടറി കിഷോർ ഇ. നിസാം ആമുഖ പ്രസംഗം നടത്തി.

കേരളത്തിലെയും സൗദി അറേബ്യയിലെയും പ്രധാന വിശേഷ ദിനങ്ങൾ, അവധി ദിവസങ്ങൾ, സ്മരണീയ ദിനങ്ങൾ എന്നിവക്കൊപ്പം ഇന്ത്യൻ എംബസി, സൗദി ലേബർ വകുപ്പ്, വിവിധ എമർജൻസി നമ്പറുകൾ, സൗദിയിലെ പ്രധാന ആശുപത്രികൾ, മലയാള മാധ്യമങ്ങൾ, കേരള സർക്കാരുമായി ബന്ധപ്പെട്ട വിവിധ വകുപ്പ് മന്ത്രിമാരുടെ ഓഫീസ് ഫോൺ നമ്പറുകൾ തുടങ്ങിയ പ്രവാസികൾക്ക് ആവശ്യമായ പരമാവധി വിവരങ്ങൾ ഉൾപ്പെടുത്തിയാണ് ഈ വർഷവും കലണ്ടർ തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ കേളി സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളും കലണ്ടറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, ട്രഷറർ ജോസഫ് ഷാജി, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, ട്രഷറർ ശ്രീഷ സുകേഷ്, സ്‌പോൺസർമാരായ സിദ്ദിക്ക് അഹമ്മദ്, മുഹമ്മദ് ഹാമീം, പ്രസാദ് വഞ്ചിപ്പുര എന്നിവർ സംസാരിച്ചു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ നന്ദിയും പറഞ്ഞു.

TAGS :

Next Story