Quantcast

കെപ് വ വാര്‍ഷികവും കുടുംബ സംഗമവും സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Updated:

    2022-04-10 09:00:05.0

Published:

10 April 2022 8:59 AM GMT

കെപ് വ വാര്‍ഷികവും കുടുംബ സംഗമവും സംഘടിപ്പിച്ചു
X

ദമ്മാം കീഴുപറമ്പ് നിവാസികളുടെ കൂട്ടായ്മ കെപ്വ ഇരുപതാം വാര്‍ഷികവും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. ചെയര്‍മാന്‍ ജൗഹര്‍ കുനിയില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ നടപ്പിലാക്കുന്ന പുതിയ ജനസേവന പദ്ധതിയായ സ്നേഹതുള്ളി കുടിവെള്ള പദ്ധതിയുടെ ബ്രോഷര്‍ പ്രകാശനവും നടന്നു.

ചടങ്ങില്‍ ദമ്മാം മീഡിയാഫോറം ഭാരവാഹികളായ മുജീബ് കളത്തില്‍, സുബൈര്‍ ഉദിനൂര്‍, നൗഷാദ് ഇരിക്കൂര്‍ എന്നിവരെ ആദരിച്ചു. കൂട്ടായ്മയുടെ പുതിയ ലോഗോ പ്രകാശനവും നിര്‍വഹിച്ചു. സൗദി സന്ദര്‍ശനത്തിനെത്തിയ കെ.കെ മുഹമ്മദലി മാസ്റ്റര്‍ക്ക് ഉപഹാരം കൈമാറി.

പ്രസിഡന്റ് അസ്ലം കൊളക്കോടന്‍, ലിയാഖത്തലി, വഹീദ് റഹ്‌മാന്‍, ഷമീര്‍ എം.ടി, ഷമീം കെ.എം, ശംസ്പീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

TAGS :

Next Story