Quantcast

ഖദീജ ടീച്ചര്‍ക്കും കുടുംബത്തിനും യാത്രയയപ്പ് നല്‍കി

MediaOne Logo

Web Desk

  • Published:

    8 Sept 2024 1:50 AM IST

ഖദീജ ടീച്ചര്‍ക്കും കുടുംബത്തിനും യാത്രയയപ്പ് നല്‍കി
X

ദമ്മാം: മൂന്നര പതിറ്റാണ്ടിലധികം കാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ദമ്പതികള്‍ക്ക് ടോസ്റ്റ്മാസ്‌റ്റേഴ്‌സ് അല്‍ഖോബാര്‍ ഘടകം യാത്രയയപ്പ് നല്‍കി. റ്റി.ഡി.എം ഹബീബ് അമ്പാടന്‍, റ്റി.ഡി.എം. കദീജ ഹബീബ് എന്നിവരെ ഉപഹാരം നല്‍കി സഹപ്രവര്‍ത്തകര്‍ ആദരിച്ചു. ചടങ്ങില്‍ ഏരിയ-60 ഡയറക്ടര്‍ റ്റി.ഡി.എം ഹാരിഷ്. പി.വി, റ്റി.ഡി.എം. മുഹമ്മദ് മുനീര്‍, ഷൈല കോയ, ശേഖര്‍ തിവാരി, അലക്‌സ് ഫിലിപ്, ലീന ഉണ്ണികൃഷ്ണന്‍, നിയാസ് നാസര്‍, റിയാസ് മുഹമ്മദ്, ഹയ്യും ഷാ ഷെയ്ഖ്, ഷാനവാസ് ഖാന്‍ എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. ഖദീജ ഹബീബ് ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യപികയാണ്. ഏരിയ 15, ഏരിയ 60 സംയുക്തമായാണ് യാത്രയയപ്പ് സംഘടിപ്പിച്ചിരുന്നത്.

TAGS :

Next Story