Quantcast

കെഎംസിസി ജുബൈൽ ഘടകം രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    14 July 2025 2:35 PM IST

KMCC Jubail unit organizes political briefing meeting
X

ദമ്മാം: കെ.എം.സി.സി ജുബൈൽ കമ്മിറ്റി 'സമകാലിക കേരളീയ രാഷ്ട്രീയവും സർക്കാർ നിലപാടുകളും'എന്ന തലക്കെട്ടിൽ രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചു. ജനങ്ങളുടെ മേൽ ലിബറലിസം അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾക്കും എതിർശബ്ദങ്ങളെ അടിച്ചമർത്താനുമുള്ള പിണറായി സർക്കാറിന്റെ ജനാധിപത്യ വിരുദ്ധ നിലപാടുകൾക്കെതിരെയായിരുന്നു പരിപാടി. നാഷനൽ കമ്മിറ്റി അംഗം ഉസ്മാൻ ഒട്ടുമ്മൽ പരിപാടി ഉദ്ഘാടനം ചെയ്തു.

ഈസ്‌റ്റേൺ പ്രൊവിൻസ് വൈസ് പ്രസിഡന്റ് അമീറലി കൊയിലാണ്ടി 'സമകാലിക വിഷയങ്ങളും സി.പി.എമ്മിന്റെയും സർക്കാരിന്റെയും കാപട്യം'എന്ന വിഷയത്തിൽ സംസാരിച്ചു.

ജുബൈൽ ആർ.സി ഏരിയ പ്രസിഡന്റ് അർഷദ് ബിൻ ഹംസ സമകാലിക വിഷയങ്ങളിൽ ലീഗ് രാഷ്ട്രീയത്തിന്റെ പ്രസക്തിയെയും നിലപാടുകളെയും കുറിച്ച് സംസാരിച്ചു.

ജുബൈൽ സിറ്റി ഏരിയ പ്രസിഡന്റ് സൈദലവി പരപ്പനങ്ങാടി അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ഷിബു കവലയിൽ സംസാരിച്ചു. പ്രഭാഷകർക്കുള്ള സ്‌നേഹോപഹാരം ഡോ. ഫവാസ്, മുഹമ്മദ് അബൂബക്കർ എന്നിവർ ചേർന്ന് കൈമാറി.

സൈഫുദ്ദീൻ പൊറ്റശ്ശേരി, അഷ്റഫ് മുവാറ്റുപുഴ, നജീബ് നസീർ, ഡോ. ജൗഷീദ്, മുഹമ്മദ് കബീർ സലഫി, കരീം ഖാസിമി, റഷീദ് കൈപാക്കിൽ, നസറുദ്ദീൻ പുനലൂർ, എൻ.പി. റിയാസ്, ശിഹാബ് മങ്ങാടൻ, അബ്ദുൽ റഊഫ്, റഊഫ് മേലേത്ത് എന്നിവർ സംബന്ധിച്ചു.

ഹബീബ് റഹ്‌മാൻ, സിറാജ് ചെമ്മാട്, ഇല്യാസ് മൂല്യംകുറിശ്ശി, അബ്ദുൽ സമദ്, അൻവർ സാദത്ത്, ഫിബിൻ പന്തപ്പാടൻ, ജാഫർ താനൂർ, നൗഫൽ കുരിക്കൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സിറ്റി ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറി ഷഫീഖ് താനൂർ സ്വാഗതവും മുജീബ് കോടൂർ നന്ദിയുംപറഞ്ഞു.

TAGS :

Next Story