Quantcast

തുഖ്ബയിൽ വാഹനമിടിച്ച് കൊട്ടാരക്കര സ്വദേശിക്ക് ദാരുണാന്ത്യം

കൊല്ലം കൊട്ടാരക്കര പൂവാറ്റൂർ സ്വദേശി ഗോപി സദനം വീട്ടിൽ ഗോപകുമാറാണ് (52) മരിച്ചത്

MediaOne Logo

Web Desk

  • Published:

    19 April 2025 6:04 PM IST

തുഖ്ബയിൽ വാഹനമിടിച്ച് കൊട്ടാരക്കര സ്വദേശിക്ക് ദാരുണാന്ത്യം
X

അൽ ഖോബാർ: തുക്ബ സ്ട്രീറ്റ് 20ൽ റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ച മലയാളിക്ക് വാഹനമിടിച്ച് ദാരുണാന്ത്യം. കൊല്ലം കൊട്ടാരക്കര പൂവാറ്റൂർ സ്വദേശി ഗോപി സദനം വീട്ടിൽ ഗോപകുമാറാണ് (52) മരിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ട് നാല് മണിക്ക് സീബ്ര ലൈനിൽ കൂടി ഗോപകുമാർ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കവേ എതിരെ വന്ന കാർ ഇടിക്കുകയും ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. കാർ നിറുത്താതെ കടന്നു കളഞ്ഞു. തുഖ്ബയിൽ എ സി വർക്ക് ഷോപ്പ് നടത്തി വരികയായിരുന്നു ഗോപകുമാർ. 16 വർഷത്തോളമായി ദമാമിൽ പ്രവാസിയാണ്. ഗോപിനാഥ് പിള്ള-പൊന്നമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ ശ്രീജ, ഗണേഷ്, കാവ്യ എന്നിവർ മക്കളാണ്. മ്യതദേഹം നാട്ടിൽ കൊണ്ട് പോകാനുള്ള നിയമനടപടി ക്രമങ്ങൾക്ക് കെ.എം.സി.സി തുഖ്ബ പ്രസിഡന്റ് ഉമ്മർ ഓമശ്ശേരി, കോബാർ പ്രസിഡന്റ് ഇഖ്ബാൽ ആനമങ്ങാട്, വെൽഫെയർ വിഭാഗം ചെയർമാൻ ഹുസ്സൈൻ നിലമ്പൂർ തുടങ്ങിയവർ രംഗത്തുണ്ട്.

TAGS :

Next Story