യമനിലെ ഹജ്ജ, സഅ്ദ ഗവർണറേറ്റുകളിൽ 1.36 കോടി ലിറ്ററിന്റെ ജലവിതരണം ചെയ്ത് കെ.എസ് റിലീഫ്
2026 ജനുവരി 7-13 ദിവസങ്ങളിലേതാണ് കണക്ക്

റിയാദ്: കിങ് സൽമാൻ റിലീഫ് സെന്ററിനു കീഴിലായി നടപ്പാക്കുന്ന ജലവിതരണ, പരിസ്ഥിതി ശുചിത്വ പദ്ധതി തുടർന്ന് സൗദി അറേബ്യ. ജനുവരി 7മുതൽ 13 വരെയുള്ള ദിവസങ്ങളിൽ മാത്രം ഹജ്ജ, സഅ്ദ ഗവർണറേറ്റുകളിൽ 1.36 കോടി ലിറ്ററിന്റെ ജലവിതരണമാണ് നടത്തിയത്. ഇതിൽ കുടിവെള്ളത്തിനുള്ളതും ഗാർഹിക ഉപയോഗത്തിനുള്ളതും ഉൾപ്പെടും.
സഅ്ദ ഗവർണറേറ്റിൽ 97,000 ലിറ്റർ കുടിവെള്ളവും 70,000 ലിറ്റർ ഗാർഹിക ഉപയോഗത്തിനുള്ള വെള്ളവും എത്തിച്ചു. ഹജ്ജ ഗവർണറേറ്റിൽ 8.97ലക്ഷം ലിറ്റർ കുടിവെള്ളവും 1.2കോടി ലിറ്റർ ഗാർഹിക ഉപയോഗത്തിനുള്ള വെള്ളവുമാണ് വിതരണം ചെയ്തത്. കൂടാതെ, ദുരിതാശ്വാസ ക്യാമ്പുകളിൽ മാലിന്യം നീക്കം ചെയ്യുന്നതിന് 58 പ്രവർത്തനങ്ങളും 12 ഫോഗിങ് കമ്പയിനുകളും നടത്തി.
Next Story
Adjust Story Font
16

