Quantcast

യമനിൽ 1000 ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്ത് കെ.എസ് റിലീഫ്

7000 പേർക്കാണ് വിതരണം പ്രയോജനപ്പെടുക

MediaOne Logo

Web Desk

  • Published:

    11 Feb 2026 3:03 PM IST

യമനിൽ 1000 ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്ത് കെ.എസ് റിലീഫ്
X

റിയാദ്: യമനിലെ ഹളർമൗത്ത് പ്രവിശ്യയിലുള്ള സീയുൻ ജില്ലയിൽ കിങ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ 1,000 ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. 7000 പേർക്കാണ് വിതരണം പ്രയോജനപ്പെടുക. കഠിനമായ ജീവിതസാഹചര്യങ്ങളിലൂടെയും മാനുഷിക പ്രതിസന്ധികളിലൂടെയും കടന്നുപോകുന്ന യമനി ജനതയുടെ ദുരിതം ലഘൂകരിക്കുന്നതിനായി സൗദി അറേബ്യ നടത്തിവരുന്ന നിരന്തരമായ മാനുഷിക സഹായ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ നടപടി. കെ.എസ്. റിലീഫിലൂടെ യമനിലെ വിവിധ പ്രവിശ്യകളിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായുള്ള നിരവധി പദ്ധതികൾ രാജ്യം നിലവിൽ നടപ്പിലാക്കി വരുന്നുണ്ട്.

TAGS :

Next Story