റിയാദിൽ വിലക്കുറവിൽ ഭൂമി ഇടപാടുകൾ നടന്നതായി കണക്കുകൾ
79 ശതമാനമാണ് ചില പ്രദേശങ്ങളിൽ കുറവ് രേഖപ്പെടുത്തിയത്

റിയാദ്: സൗദി തലസ്ഥാനമായ റിയാദിൽ വിലക്കുറവിൽ ഭൂമി ഇടപാടുകൾ നടന്നതായി കണക്കുകൾ. 79 ശതമാനമാണ് മേഖലയിലെ ചില പ്രദേശങ്ങളിൽ കുറവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ആഴ്ചത്തെ ഇടപാടുകളെ അടിസ്ഥാനമാക്കിയുള്ളതാണ് കണക്ക്. അതേസമയം സൗദിയിലെ മൊത്തം ഇടപാടുകളിൽ ഭൂമി വില ഉയർന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു. റിയാദിൽ ചതുരശ്ര മീറ്ററിന് 3,500 റിയാലിൽ നിന്ന് 727 റിയാലായാണ് വില കുറഞ്ഞത്. 79 ശതമാനത്തിന്റെ കുറവാണുണ്ടായത്.
ഗവൺമെന്റിന്റെ പുതിയ നയങ്ങൾ, കൂടുതൽ ഭൂമിയുടെ ഒറ്റത്തവണ ഇടപാട്, താൽക്കാലിക വിപണി വ്യതിയാനം, വിവിധ പദ്ധതികൾ തുടങ്ങിയവയുടെ ഭാഗമായാണ് ഇടപാടുകളുടെ വിലയിലെ കുറവ്.
അതേസമയം സൗദിയിലെ മൊത്തം ശരാശരി ഭൂമിയുടെ വില ഉയർന്നതായാണ് കണക്കുകൾ. ചതുരശ്ര മീറ്ററിന് 254 റിയാലിൽ നിന്ന് 403 റിയാലിലേക്കാണ് ഉയർന്നത്. കഴിഞ്ഞ ആഴ്ച രാജ്യത്ത് ആകെ നടന്നത് 4,782 റിയൽ എസ്റ്റേറ്റ് ഇടപാടുകളാണ്. 2,130 ലക്ഷം ചതുരശ്ര മീറ്ററിന്റേതാണ് ഇടപാടുകൾ. ഏറ്റവുമധികം ഇടപാടുകൾ നടന്നത് റിയാദിലാണ്. 925 ഇടപാടുകളാണ് രേഖപ്പെടുത്തിയത്. 800 ഇടപാടുകളുമായി ജിദ്ദയാണ് തൊട്ട് പുറകിൽ. മക്ക, ധമ്മം, അബഹ തുടങ്ങിയ പ്രദേശങ്ങളും ഭൂമി ഇടപാടിന്റെ എണ്ണത്തിൽ മുൻ നിരയിലുണ്ട്.
Adjust Story Font
16

