Quantcast

ലുലു ഗ്രൂപ്പിന്റെ പുതിയ മാള്‍ ജിദ്ദ റവാബിയില്‍ തുറന്നു

പുതിയ മാളില്‍ വിശാലമായ പാര്‍ക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-06-08 15:27:33.0

Published:

8 Jun 2022 3:22 PM GMT

ലുലു ഗ്രൂപ്പിന്റെ പുതിയ മാള്‍ ജിദ്ദ റവാബിയില്‍ തുറന്നു
X

സൗദിയിലെ ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് ജിദ്ദയിലെ അല്‍ റവാബിയില്‍ തുറന്നു. ജിദ്ദയിലെ ഏറ്റവും വലിയ മാളുകളിലൊന്ന് കൂടി തുറന്നതോടെ, സൗദിയിലെ ലുലു ശാഖകളുടെ എണ്ണം ഇരുപത്തിയേഴായി. വിശാലമായ കാര്‍പാര്‍ക്കിങ് സൗകര്യവും വിപുലമായ ഓഫറുകളും പുതിയ മാളില്‍ ഒരുക്കിയിട്ടുണ്ട്.

സൗദി അറേബ്യയില്‍ 27-ാമത്തേയും ആഗോളതലത്തില്‍ 233-ാമത്തേയും ഹൈപ്പര്‍മാര്‍ക്കറ്റാണ് ജിദ്ദയിലെ അല്‍ റവാബി മേഖലയില്‍ തുറന്നത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫ് അലിയുടെ സാന്നിധ്യത്തില്‍ ജിദ്ദ മക്ക മേയര്‍ സാലിഹ് അലി അല്‍-തുര്‍ക്കിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.



ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്‌സ് സെക്രട്ടറി ജനറല്‍ റമേസ് എം അല്‍ ഗാലിബും പരിപാടിയില്‍ സന്നിഹിതനായിരുന്നു. 1,68000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ഹൈപര്‍മാര്‍ക്കറ്റ് ഒരുക്കിയിരിക്കുന്നത്.

വനിതാ ഷെഫുമാര്‍ക്കായുള്ള ലുലു ഹോട്ട് ഫുഡ്, സൗദി കോഫി സെക്ഷനുകളും മാളിലെ പ്രത്യേകതയാണ്. 427 കാറുകള്‍ക്കായി പ്രത്യേക പാര്‍ക്കിങ് സ്ഥലവും, ഗ്രീന്‍ ചെക്ക് ഔട്ട്, ഇ-രസീപ്റ്റ് തുടങ്ങിയ സൗകര്യങ്ങളും മാളിലുണ്ട്. വന്‍ വിലക്കിഴിവില്‍ പ്രത്യേക ഓഫറുകളും ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ചു. വിവിധ സമ്മാന പദ്ധതികളും ജിദ്ദയിലെ മാളുകളില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.



മലപ്പുറം തിരൂരിലും, കോഴിക്കോട്ടുമടക്കം ലുലു മാളുകള്‍ തയ്യാറാവുന്നുണ്ട്. ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയരക്ടര്‍ അഷ്റഫ് അലി എം.എ, ലുലു ഗ്രൂപ്പ് സി.ഇ.ഒ സൈഫി രൂപവാല, ലുലു സൗദി ഡയരക്ടര്‍ ഷെഹിം മുഹമ്മദ്, ലുലു ജിദ്ദ ഡയരക്ടര്‍ റഫീഖ് മുഹമ്മദ് എന്നിവരും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

TAGS :

Next Story