Quantcast

സൗദിയിൽ ലുലുവിന്റെ പതിനാലാം വാര്‍ഷികം; 20 ലക്ഷം റിയാലിന്റെ സമ്മാനങ്ങള്‍

സൗദി ലുലുവിലെ ആദ്യ സ്വദേശി ജീവനക്കാരനും മകനായ യൂസുഫും ചേര്‍ന്ന് ആഘോഷത്തിന് തുടക്കം കുറിച്ചു

MediaOne Logo

Web Desk

  • Published:

    27 Nov 2023 12:19 PM GMT

സൗദിയിൽ ലുലുവിന്റെ പതിനാലാം വാര്‍ഷികം; 20 ലക്ഷം റിയാലിന്റെ സമ്മാനങ്ങള്‍
X

സൗദിയിൽ ലുലു 20 ലക്ഷം റിയാലിന്റെ വമ്പന്‍ സമ്മാനപദ്ധതി പ്രഖ്യാപിച്ചു. പതിനാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണിത്. മുപ്പത്തിയാറ് ദിവസം നീണ്ട് നില്‍ക്കുന്നതാണ് ആഘോഷം. സൗദി ലുലുവിലെ ആദ്യ സ്വദേശി ജീവനക്കാരനും മകനായ യൂസുഫും ചേര്‍ന്ന് ആഘോഷത്തിന് തുടക്കം കുറിച്ചു.

സൗദി തലസ്ഥാന നഗരിയുടെ പുതിയ അടയാളമായ റിയാദ് ബോളിവാഡിൽ വെച്ചായിരുന്നു ലുലുവിന്ഫെ പതിനാലാം വാർഷികാഘോഷത്തിന്റെ പ്രഖ്യാപനം.

20 ലക്ഷം റിയാല്‍ മൂല്യം വരുന്ന 1400 സമ്മാനങ്ങളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. 36 ദിവസം നീണ്ട് നില്‍ക്കുന്ന ആഘോഷദിനങ്ങളില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.

അന്താരാഷ്ട്ര ഫുട്ബോള്‍ മല്‍സരങ്ങള്‍ വീക്ഷിക്കാനുള്ള വി.വി.ഐ.പി ടിക്കറ്റുകള്‍, ഐ ഫോണ്‍ 15, ഐ പാഡ്, ടെലിവിഷന്‍ എന്നിങ്ങിനെ പോകും സമ്മാനങ്ങളുടെ നിര. പുറമേ നിത്യോപയോഗം സാധനങ്ങള്‍, ഇലക്ട്രോണിക്‌സ്, മൊബൈല്‍ ലാപ്‌ടോപ് ഉപകരണങ്ങള്‍ എന്നിവക്ക് വമ്പിച്ച വിലക്കുറവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പതിനാല് വര്‍ഷത്തെ ലുലു സൗദിയുടെ വിസ്മയകരമായ വിജയത്തിനു പിന്നില്‍ ഈ രാജ്യത്തിലെ ഓരോ ഉപഭോക്താവിനും പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗദിയിലെ എല്ലാ ലുലുവിലും സമ്മാനങ്ങളും ഓഫറുകളും തുടരുകയാണ്.

TAGS :

Next Story