Quantcast

എംഎ ജമാൽ അനുസ്മരണം സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    25 Dec 2023 3:21 AM GMT

എംഎ ജമാൽ അനുസ്മരണം സംഘടിപ്പിച്ചു
X

വയനാട് മുസ്‌ലിം യത്തീംഖാന ജനറൽ സെക്രട്ടറിയും, മുസ്‌ലിം ലീഗ് വയനാട് ജില്ലാ സീനിയർ വൈസ് പ്രസിഡണ്ടും, സംസ്ഥാന മുസ്‌ലിം ലീഗ് സെക്രട്ടറിയേറ്റ് മെമ്പറുമായിരുന്ന മർഹൂം എംഎ ജമാൽ സാഹിബിന്റെ വിയോഗത്തിൽ അനുശോചനയോഗവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു.

വയനാടിൻറെ കുളിരുപോലെ, അനാഥകളെയും അഗതികളെയും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും തണലുകൊണ്ട് തലോടിയ അനുപമ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് സംഗമം അനുസ്മരിച്ചു.



അൽ റയാൻ ഓഡി റ്റോ റിയത്തിൽ നടന്ന ചടങ്ങിൽ സകരിയ്യ ഫൈസി അധ്യക്ഷത വഹിച്ചു. കിഴക്കൻ പ്രവിശ്യ കെഎംസിസി പ്രസിഡണ്ട്‌ മുഹമ്മദ്‌ കുട്ടി കോഡൂർ അനുസ്‌മരണ പ്രഭാഷണം നടത്തി. അബ്ദുൽ മജീദ്‌ കൊടുവള്ളി, അബ്ദുറഹ്മാൻ പൂനൂർ, ഖാദർ വാണിയംബലം, മാലിക്‌ മക്ബൂൽ,അഷ്‌ റഫ്‌ ആളത്ത്‌,ശരീഫ് സി.പി, മുജീബ് കൊളത്തൂർ, ഫൈസൽ കൊടുമ,ഹുസൈൻ കെ.പി, അമീറലി കൊയിലാണ്ടിതുടങ്ങിയവർ സംസാരിച്ചു.

റഹ്‌മാൻ കാരയാട്‌ സ്വാഗതവും ഷറഫു കളത്തിൽ നന്ദിയും പറഞ്ഞു. നാസർ കുഞ്ഞോം, അസീസ് വള്ളി, അശ്‌റഫ് കുറുമത്തൂർ തുടങ്ങിയവർ നേതൃത്വം നൽകി. മുസ്ഥഫ ദാരിമി പ്രാർത്ഥനക്ക്‌ നേതൃത്തം നൽകി.

TAGS :

Next Story