Quantcast

മദീന വിമാനത്താവള വികസനം; പുരോ​ഗതി വിലയിരുത്തി സിവിൽ ഏവിയേഷൻ മേധാവി

എയർപോർട്ടിൻറെ ആകെ ശേഷി പ്രതിവർഷം 18 ദശലക്ഷം യാത്രക്കാരായി ഉയർത്തും

MediaOne Logo

Web Desk

  • Published:

    1 April 2026 12:25 PM IST

Madinah Airport Development; Civil Aviation Chief assesses progress
X

റിയാദ്: മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്നു വരുന്ന വിപുലീകരണ, വികസന പ്രവർത്തനങ്ങൾ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡന്റ് അബ്ദുൽ അസീസ് അൽ ദുവൈലിജ് വിലയിരുത്തി. വിമാനത്താവളത്തിന്റെ ശേഷി വർധിപ്പിക്കുന്നതിനും സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള രണ്ടാം ഘട്ട പദ്ധതികളുടെ പുരോഗതി അദ്ദേഹം നിരീക്ഷിച്ചു.

വിമാനത്താവളത്തിന്റെ ആകെ ശേഷി പ്രതിവർഷം 18 ദശലക്ഷം യാത്രക്കാരായി ഉയർത്തുകയാണ് ലക്ഷ്യം. ദേശീയ എയർലൈനുകളുടെ അന്താരാഷ്ട്ര സർവീസുകൾക്കായി പ്രതിവർഷം 5.5 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന പുതിയ ടെർമിനൽ നിർമിക്കുകയും, നിലവിലുള്ള ടെർമിനലിന്റെ ശേഷി 12.5 ദശലക്ഷം യാത്രക്കാരായി വർധിപ്പിക്കുകയും ചെയ്യും.

TAGS :

Next Story