Quantcast

മലയാളി ഹാജിമാർക്ക് മദീന കെഎംസിസി യാത്രയയപ്പ് നൽകി

ഭക്ഷണവും സമ്മാനപ്പൊതികളും നൽകിയാണ് പ്രവർത്തകർ അല്ലാഹുവിന്റെ അതിഥികളെ മദീനയിൽ നിന്ന് യാത്രയാക്കിയത്

MediaOne Logo

Web Desk

  • Published:

    25 Jun 2025 7:03 PM IST

മലയാളി ഹാജിമാർക്ക് മദീന കെഎംസിസി യാത്രയയപ്പ് നൽകി
X

മദീന: ഈ വർഷത്തെ ഹജ്ജ് കർമ്മം പൂർത്തിയാക്കി മടങ്ങുന്ന കേരളത്തിൽ നിന്നുള്ള ആദ്യ തീർത്ഥാടക സംഘത്തിന് മദീന കെഎംസിസി ഹൃദ്യമായ യാത്രയയപ്പ് നൽകി. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തി മടങ്ങുന്ന ഹാജിമാർക്ക് ഭക്ഷണവും സമ്മാനപ്പൊതികളും നൽകിയാണ് കെഎംസിസി പ്രവർത്തകർ ഊഷ്മളമായ യാത്രയയപ്പ് ഒരുക്കിയത്. മദീനയിലെ എട്ട് ദിവസത്തെ സന്ദർശനം പൂർത്തിയാക്കിയാണ് ഹാജിമാർ മടങ്ങുന്നത്. ഇന്ന് പുലർച്ചെ 5 മണിക്ക് കോഴിക്കോട്ടേക്കുള്ള ആദ്യ വിമാനത്തിൽ 173 പേരടങ്ങുന്ന ഹാജിമാർ യാത്ര തിരിച്ചു.

മക്കയിൽ നിന്ന് വരുന്ന ദിവസവും നാട്ടിലേക്ക് മടങ്ങുന്ന ഹാജിമാർക്ക് ഭക്ഷണവും മറ്റു സേവനങ്ങളും താമസസ്ഥലത്ത് കെഎംസിസി ഒരുക്കുന്നുണ്ട്. സ്ത്രീകൾ ഉൾപ്പെടെ വളണ്ടിയർമാർ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് പ്രവർത്തനം. നാസർ തടത്തിൽ, അഷ്റഫ് ഒമാനൂർ, ജലീൽ കുറ്റ്യാടി, ഒ.കെ. റഫീഖ്, ഷെരീഫ് കാസർഗോഡ്, അഷ്റഫ് അഴിഞ്ഞിലം, സൈദുഹാജി, ജലീൽ നഹാസ് എന്നിവർ നേതൃത്വം നൽകി.

TAGS :

Next Story