മക്ക വിപുലീകരണ പദ്ധതി: ചരിത്രത്തിലെ ഏറ്റവം വലിയ വികസനം
'പള്ളിയുടെയും പരിസരങ്ങളുടെയും വിപുലീകരണത്തിനുള്ള ചെലവ് ഇതിനോടകം 20,000 കോടി റിയാൽ കവിഞ്ഞു'

ഹജ്ജ് ഉംറ തീർഥാടകരെ സഹായിക്കുന്നതിനായി അത്യാധുനിക സംവിധാനങ്ങളാണ് സൗദി ഹജ്ജ് മന്ത്രാലയം ഒരുക്കുന്നത്. മക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിപുലീകരണ പ്രവർത്തനങ്ങളാണ് നിലവിൽ മസ്ജിദുൽ ഹറാമിൽ നടക്കുന്നതെന്നും പള്ളിയുടെയും പരിസരങ്ങളുടെയും വിപുലീകരണത്തിനുള്ള ചെലവ് ഇതിനോടകം 20,000 കോടി റിയാൽ കവിഞ്ഞെന്നും സൗദി ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബിഅ പറഞ്ഞു. ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും വനിതാ തീർഥാടകർക്ക് ഹജ്ജോ ഉംറയോ നിർവഹിക്കുവാൻ മഹറമില്ലാതെ തന്നെ മക്കയിലെത്താം.
ലോകമെമ്പാടുമുള്ള മുസ്ലിംകൾക്ക് നൽകുന്ന ഉംറ വിസകളുടെ എണ്ണത്തിന് ക്വാട്ടയോ, പരിധിയോ നിശ്ചയിച്ചിട്ടില്ല. ഏത് തരത്തിലുള്ള വിസയുമായി രാജ്യത്തെത്തിയാലും ഉംറ നിർവഹിക്കാൻ നിലവിൽ അനുവാദം നൽകുന്നുണ്ട്. ഇരു ഹറമുകൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വിശ്വാസികൾക്ക് ഹജ്ജ് മന്ത്രാലയം നൽകുന്ന സേവനങ്ങളുടെ ഡിജിറ്റലൈസേഷൻ പൂർത്തിയായി. തീർഥാടകർക്കുള്ള ചില സേവനങ്ങൾ നൽകുന്നതിന് നിലവിൽ റോബോട്ടുകളെ ഉപയോഗിക്കുന്നുണ്ട്, ചുരുങ്ങിയ സമയത്തിനുള്ളിൽ ഉംറ പെർമിറ്റ് ബുക്ക് ചെയ്യാനും മണിക്കൂറിനുള്ളിൽ വിസ ലഭ്യമാക്കാനും സാധിക്കും. തീർഥാടകർക്ക് നിരവധി സൗകര്യങ്ങൾ ലഭ്യമാക്കുന്ന 'നുസ്‌ക്' പ്ലാറ്റ്ഫോം വികസിപ്പിച്ചതായും മന്ത്രി പറഞ്ഞു.
Adjust Story Font
16

