മക്കയിലെ റിംങ് റോഡുകളുടെ നിർമാണ പദ്ധതി പൂർത്തീകരണത്തിലേക്ക്
2015 മുതലാണ് മക്കയുടെ മുഖച്ഛായ മാറ്റുന്ന റിങ് റോഡ് പദ്ധതികൾ റോയൽ കമ്മീഷന്റെ കീഴിൽ വേഗത്തിലാക്കിയത്

ജിദ്ദ: മക്കയിലെ റിംങ് റോഡുകളുടെ നിർമാണ പദ്ധതി അവസാനഘട്ടത്തിൽ. 100 കിലോമീറ്ററിലധികം ദൂരമുള്ള റോഡ് പദ്ധതി യാത്രാസൗകര്യം മികച്ചതാക്കും. മക്ക റോയൽ കമ്മീഷന്റെ കീഴിലാണ് പദ്ധതികൾ പൂർത്തിയാക്കുന്നത്. 2015 മുതലാണ് മക്കയുടെ മുഖച്ഛായ മാറ്റുന്ന റിങ് റോഡ് പദ്ധതികൾ റോയൽ കമ്മീഷന്റെ കീഴിൽ വേഗത്തിലാക്കിയത്. മക്കയെ വലയംചെയ്യുന്ന നാല് റോഡുകളാണ് നിർമിച്ചത്. മക്കയുടെ പ്രവേശന കവാടങ്ങളും നഗരപ്രദേശങ്ങളും റോഡുകളോട് ബന്ധിപ്പിക്കുന്ന രീതിയിലാണ് പദ്ധതി പൂർത്തിയാക്കുക്കുക. ലോകോത്തര നിലവാരത്തിൽ പ്രകൃതിസൗഹൃദമായാണ് നിർമാണം.
105 കിലോമീറ്ററിന് മുകളിൽ റിങ് റോഡുകൾ നിർമിച്ചുകഴിഞ്ഞു. നിരവധി സർവീസ് റോഡുകളും പാലങ്ങളും ഇതിന്റെ ഭാഗമായി നിർമിച്ചിട്ടുണ്ട്. റോഡുകളുടെ ശേഷി വർധിപ്പിച്ചത് യാത്രാസമയം കുറക്കുകയാണ് ലക്ഷ്യം. ലക്ഷക്കണക്കിന് വിശ്വാസികളാണ് ഓരോ ദിവസവും തീർഥാടനത്തിനായി മക്കയിലെത്തുന്നത്. ഇവരുടെ യാത്രാസൗകര്യം മികച്ചതാക്കുന്നതിന്റെയും ഭാഗമായാണ് പദ്ധതി.
Adjust Story Font
16

