Quantcast

മലബാർ പ്രീമിയർ ലീഗ് ട്രോഫി ലോഞ്ചിങും ജഴ്സി പ്രകാശനവും നടന്നു

MediaOne Logo

Web Desk

  • Published:

    20 Sept 2023 9:44 PM IST

മലബാർ പ്രീമിയർ ലീഗ് ട്രോഫി ലോഞ്ചിങും   ജഴ്സി പ്രകാശനവും നടന്നു
X

തലശ്ശേരി മാഹി ക്രിക്കറ്റ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ മലബാർ പ്രീമിയർ ലീഗ് ട്രോഫി ലോഞ്ചിങും ജഴ്സി പ്രകാശനവും ദമ്മാം ഹോളിഡേ റസ്റ്റോറൻ്റിൽ വെച്ച് നടന്നു. പ്രവിശ്യയിലെ പ്രബലരായ എട്ട് ടീമുകൾ പങ്കെടുക്കുന്ന വാശിയേറിയ മൽസരം 21 മുതൽ 23 വരെ ഗൂക്ക ഫ്ലഡ്ലൈറ്റ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കും.

ശമ്മാസിൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ടി.എം.സി.സി ക്ലബ്ബിനുവേണ്ടി റസാലിയും കാസ്ക്ക് ടീമിനുവേണ്ടി സഹലും ബസ്മാ ടീമിനുവേണ്ടി മുസ്തഫ തലശ്ശേരിയും സ്മാഷ് ടീമിനുവേണ്ടി ഷറഫ് തായത്തും മെറ്റൽ ക്രാഫ്റ്റിനുവേണ്ടി സജീർ എസ്.പിയും സറീക്ക് മലപ്പുറത്തിനുവേണ്ടി നിമറും ബി.ആർ.സിക്കുവേണ്ടി ഫാസിലും ജെ.കെ സ്ട്രൈക്കേഴ്സിനുവേണ്ടി സജീമും ജെഴ്സികൾ വിതരണം ചെയ്തു.

റംഷി, ഫാജിസ്, ഷഹബാസ്, സുഹിൻ ഇസ്മയിൽ, നിയാസ്, സുമേഷ്, അഷ്ഫാക്ക്, ഫറൂക്ക്, ഷംനാദ്, മിഷാൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. അഫ്നാസ് തായത്ത് സ്വാഗതവും ഷാജഹാൻ നന്ദിയും പറഞ്ഞു.

TAGS :

Next Story